തൃശൂർ: വില കുതിക്കുേമ്പാൾ ആശ്വാസമാകേണ്ട സപ്ലൈകോ ഔട്ട്ലറ്റുകളിൽ രണ്ടുമാസമായ ി അവശ്യ സാധനങ്ങളില്ല. ഉള്ളിയും സവാളയും അടക്കം പ്രാദേശിക സംരംഭകർ വിതരണം ചെയ്യുന്ന സാധനങ്ങൾ ഔട്ട്ലറ്റുകളിൽ കിട്ടാക്കനിയാവുകയാണ്. ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, ഗ്രീൻപീസ്, ശർക്കര, അവിൽ, റവ, ആട്ട, മൈദ, പൊട്ടുകടല, നിലക്കടല, മഞ്ഞൾ, ചുക്ക്, കുരുമുളക്, ഏലക്ക, മുതിര തുടങ്ങിയ സാധനങ്ങൾ വിൽക്കാനാവാത്ത സാഹചര്യമാണുള്ളത്.
പ്രാദേശികമായി സാധനങ്ങൾ വാങ്ങുന്നതിന് മുഖ്യ കാര്യാലയത്തിൽ കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തിയതാണ് സാധനങ്ങൾ കൃത്യമായി ലഭിക്കാതിരിക്കാൻ കാരണം.
ഇതോടെ വിലകയറുന്ന സാഹചര്യത്തിൽ പൊതുവിപണിയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ സബ്സിഡിരഹിത നിത്യോപയോഗ സാധനങ്ങള്‍ ഉപഭോക്താക്കൾക്ക് ലഭിക്കാനുള്ള അവസരമാണ് നഷ്ടമായത്.
ഡിപ്പോകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സംരംഭകരെ ലോക്കലി ലിസ്റ്റഡ് കമ്പനീസ് (എൽ.എൽ.സി) എന്ന പ്രത്യേക വിഭാഗമായി പരിഗണിച്ച് വില നിശ്ചയം അടക്കം കാര്യങ്ങൾ മുഖ്യ കാര്യാലയം ഏറ്റെടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഓണത്തിന് പിന്നാെല അപ്രഖ്യാപിതമായി പ്രാദേശിക വിതരണക്കാർക്ക് വിലക്ക് ഏർപ്പെടുത്തി. കേരളത്തിലെ മുഴുവൻ ഡിപ്പോകൾക്കും ആവശ്യമായ സാധനങ്ങൾ വിതരണം െചയ്യുന്നവരുടെ അപേക്ഷകൾ സമയബന്ധിതമായി പരിഗണിക്കുന്നതിനും വിലനിർണയത്തിനും സാധ്യമാവാത്ത സ്ഥിതിയാണുള്ളത്.
ഒപ്പം കേന്ദ്രീകൃത സംവിധാനത്തിൽ ഡിപ്പോകൾക്ക് പ്രാദേശിക വസ്തുക്കളുെട ഗുണനിലവാരം ഉറപ്പാക്കാനാവത്ത സാഹചര്യവുമുണ്ട്.
നേരേത്ത ഡിപ്പോ മാനേജിങ് കമ്മിറ്റി ചേർന്ന് സാധനങ്ങൾ വാങ്ങുന്നത് നിരോധിച്ചാണ് കേന്ദ്രീകൃത സംവിധാനം നടപ്പാക്കിയത്.
ഈ വകയിൽ ഡിപ്പോകൾക്ക് ലഭിച്ച തുക സപ്ലൈകോക്ക് നേരിട്ട് ലഭിക്കാനാണ് പുതിയ നയം സ്വീകരിച്ചത്. ഒപ്പം ഇവ ഉപഭോക്താവിെൻറ ആവശ്യം അനുസരിച്ച് പാക്ക് ചെയ്തു കൊടുത്താൽ മതിയെന്ന നിലപാടും സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.