ബോസ്റ്റോൺ: ലഖിംപുർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടത് ബി.െജ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവർ ഉയർത്തിക്കാണിക്കുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷകർ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണ് എന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ ബി.ജെ.പി ഭരണമായതിനാലാണ് സംഭവത്തെ ഉയർത്തി കാണിക്കുന്നത്. അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഹാർഡ് വാർഡ് കെന്നഡി സ്കൂളിൽ നടന്ന ഒരു പരിപാടിക്കിടെ ചോദ്യത്തോട് പ്രതികരിക്കുകയാിരുന്നു ധനമന്ത്രി. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ മറ്റ് മുതിർന്ന മന്ത്രിമാരോ ഇക്കാര്യത്തെക്കുറിച്ച് ഒന്നും സംസാരിക്കാത്തതെന്നും ചിലർ ചോദ്യങ്ങൾ ഉന്നയിച്ചു.
ഒരിടത്ത് മാത്രം സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യമൊട്ടാകെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് ആശങ്കയുണ്ടെന്നായിരുന്നു നിർമല സീതാരാമന്‍റെ മറുപടി. എന്‍റെ പാർട്ടിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതിരോധത്തിലല്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
ആശിഷ് മിശ്ര തെറ്റ് ചെയ്തെങ്കിൽ അത് കണ്ടുപിടിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണെന്നും നിർമല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.