കൊച്ചി: പ്രതിഷേധങ്ങൾ വകവെക്കാതെ ചരക്കുനീക്കം പൂർണമായി മംഗളൂരുവിലേക്ക് ബന്ധിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആറ് നോഡൽ ഓഫിസർമാരെ അഡ്മിനിസ്ട്രേഷൻ നിയോഗിച്ചു.
ബേപ്പൂർ തുറമുഖം അസിസ്റ്റൻറ് ഡയറക്ടർ എൻ. സീതിക്കോയ, കവരത്തി തുറമുഖ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി.എസ്. മുസ്തഫ, ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷൻ മറൈൻ സൂപ്രണ്ട് നവീൻ കുര്യൻ, പിയേഴ്സ് െലസ്ലി കമ്പനി സ്റ്റീമർ ഏജൻറ് ശ്രീനിവാസ് കുലാൽ, യുനൈറ്റഡ് ലാൻഡിങ് സ്റ്റിേവഡറിങ് ഏജൻറ് ഡിബിൻ, ടാലി ക്ലർക്ക് മുഹമ്മദ് യൗകിന എന്നിവരാകും നോഡൽ ഓഫിസർമാർ.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായാണ് കൊച്ചിയെയും ബേപ്പൂരിനെയും ഒഴിവാക്കി ചരക്കുനീക്കം മംഗളൂരുവിലേക്ക് മാറ്റുന്നത്. നടപടി വലിയ സാമ്പത്തിക-സമയ നേട്ടത്തിന് വഴിയൊരുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ, കേരളവുമായുള്ള ലക്ഷദ്വീപിെൻറ ചരിത്രബന്ധം അവസാനിപ്പിക്കാനുള്ള നീക്കമാണിതെന്നാണ് വിമർശനം. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധമുയർന്നത് കേരളത്തിൽനിന്നാണെന്നത് നടപടികൾ വേഗത്തിലാക്കാൻ കാരണമായെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.