ഇടത് എം.പിമാർക്കും സന്ദർശന അനുമതി നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം

കൊ​ച്ചി: ഇ​ട​ത് എം.​പി​മാ​രു​ടെ സം​ഘ​ത്തി​നും ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി​യി​ല്ല. രാ​ഷ്്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സ​ന്ദ​ർ​ശ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് ക​ല​ക്ട​ർ എ​സ്. അ​സ്ക​ർ അ​ലി അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. എം.​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, ഡോ. ​ശി​വ​ദാ​സ​ൻ, എ​ള​മ​രം ക​രീം, ബി​നോ​യ്​ വി​ശ്വം, ജോ​ൺ ബ്രി​ട്ടാ​സ്, എം.​വി. ശ്രേ​യാം​സ്കു​മാ‌​ർ, കെ. ​സോ​മ​പ്ര​സാ​ദ്, തോ​മ​സ് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​രു​ടെ യാ​ത്ര​യാ​ണ് വി​ല​ക്കി​യ​ത്.

സ​ന്ദ​ർ​ശ​നം ജ​ന​ങ്ങ​ളുെ​ട കൂ​ടി​ച്ചേ​ര​ലു​ക​ൾ​ക്കും അ​തി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തി​നും വ​ഴി​വെ​ക്കു​മെ​ന്നും ദ്വീ​പി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ എം.​പി​മാ​ർ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു. ദ്വീ​പ് നി​വാ​സി​യാ​യ ഒ​രാ​ളു​ടെ സ്പോ​ൺ​സ​ർ​ഷി​പ് അ​ട​ക്കം സ​ന്ദ​ർ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, അ​ത് രേ​ഖ​ക​ളി​ൽ ഇ​ല്ലെ​ന്നും ക​ല​ക്ട​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്ന നി​ല​യി​ൽ ത​ങ്ങ​ൾ​ക്ക് ഇ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​തി​നു​ള്ള പ​രി​ര​ക്ഷ ന​ൽ​കു​ന്നു​ണ്ടെ​ന്നും എം.​പി​മാ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

സ​ന്ദ​ർ​ശ​ന അ​നു​മ​തി തേ​ടി​യ കോ​ൺ​ഗ്ര​സ് എം.​പി​മാ​രു​ടെ അ​പേ​ക്ഷ​യും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ത​ള്ളി​യി​രു​ന്നു. വി​ഷ​യം പാ​ർ​ല​മെൻറി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും എ.​എം. ആ​രി​ഫ് പ​റ​ഞ്ഞു.

Tags:    
News Summary - Lakshadweep government denies visit permission to Left MPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.