ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ട്രേ​ഡ് യൂ​നി​യ​ൻ​സ് (എ​ഫ്.​ഐ.​ടി.​യു) സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണി​ൽ ന​ട​ന്ന പ്ര​ക​ട​നം

എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം സമാപിച്ചു

പെരിന്തൽമണ്ണ: രാജ്യം നേരിടുന്ന ഫാഷിസത്തെ ചെറുത്തുതോൽപ്പിക്കാൻ കർഷകരുടെയും തൊഴിലാളികളുടെയും യോജിച്ച മുന്നേറ്റം വേണമെന്ന് ആഹ്വാനം ചെയ്‌ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് സമാപ്തി. പെരിന്തൽമണ്ണ ഇവന്റീവ് ഓഡിറ്റോ‍റിയത്തിൽ ശനിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച പ്രതിനിധി സമ്മേളനവും ചർച്ചയും ഞായറാഴ്ച ഉച്ചവരെ തുടർന്നു.

ജ്യോ​തി​വാ​സ് പ​റ​വൂ​ർ, ത​സ്‍ലീം മ​മ്പാ​ട്

വിവിധ സെഷനുകളിലെ ചർച്ചകൾക്ക് എഫ്.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ, സംസ്ഥാന പ്രസിഡന്റ് ജ്യോതിസ് പറവൂർ, സംസ്ഥാന ജനറൽ സെക്രട്ടറി തസ്‍ലീം മമ്പാട്, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.വി. സഫീർഷ, എഫ്.ഐ.ടി.യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര, വൈസ് പ്രസിഡന്റ് എം.എച്ച്. മുഹമ്മദ്, സെക്രട്ടറി ഷാനവാസ് കോട്ടയം, മലപ്പുറം ജില്ല പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ലുക്ക്മാൻ പാലക്കാട്, മോഹൻ സി. മാവേലിക്കര, പ്രേമ ജി. പിഷാരടി, സരസ്വതി വലപ്പാട്, തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ച ഉച്ചക്ക് നടന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജ്യോതിവാസ് പറവൂർ (പ്രസി.) തസ്‍ലീം മമ്പാട് (ജന. സെക്ര) ഉസ്മാൻ മുല്ലക്കര (ട്ര.ഷ), സണ്ണി മാത്യു, പി.ജെ. ഷാനവാസ് (വൈ. പ്രസി) സിറാജ്, ജമീല സുലൈമാൻ (സെക്ര) എച്ച്. മുഹമ്മദ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവരാണ് ഭാരവാഹികൾ.

Tags:    
News Summary - FITU state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.