കലക്ടറുടെ വസ്തുതാവിരുദ്ധമായ പ്രസ്താവന; വീട്ടുമുറ്റത്ത്‌ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധവുമായി ദ്വീപ് നിവാസികൾ

കൊച്ചി: ലക്ഷദ്വീപ് കലക്ടറുടെ വസ്തുതാ വിരുദ്ധമായ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ച കിൽത്തൻ നിവാസികൾക്ക് ഐക്യദാർഢ്യവുമായി വീട്ടുമുറ്റത്ത്‌ പ്ലക്കാർഡ് ഉയർത്തിപ്രതിഷേധം.


കിൽത്തൻ ദ്വീപിനെതിരെ ലക്ഷദ്വീപ്‌ കലക്ടർ നടത്തിയ വസ്തുതാ വിരുദ്ധമായ പത്രസമ്മേളനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ്‌ ചെയ്ത ഭരണകൂട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കലക്ടർ നടത്തിയ ദ്വീപ് വിരുദ്ധ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദ്വീപുകളിലും വീടുകളിൽ പ്ലക്കാർഡ് പ്രതിഷേധം സംഘടിപ്പിക്കാൻ കോൺ​ഗ്രസ് ആഹ്വാനം ചെയ്തു. 

Tags:    
News Summary - Lakshadweep, Save Lakshadweep, Lakshadweep Collector,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.