കാളികാവ്: വെള്ളയൂർ നാലു സെൻറ് കോളനിയിലെ ഭൂരേഖ ലഭിക്കാത്ത കുടുംബങ്ങൾ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു. ഭൂരേഖ ലഭിക്കാത്തതിനാൽ കരാർ വെക്കാൻ കഴിയാത്ത കുടുംബങ്ങളാണ് പഞ്ചായത്തിലെത്തിയത്.
ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെടിെല്ലന്ന ഉറപ്പുകിട്ടണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാർ വെക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. തീയതി നീട്ടിയതായി ഉത്തരവ് ഇറങ്ങിയിട്ടില്ല. അടിയന്തരമായി ബോർഡ് യോഗംചേർന്ന് പട്ടികയിലുൾപ്പെട്ട ഒരാൾക്കും വീട് നഷ്ടമാകാതിരിക്കാനുള്ള തുടർനടപടികൾ ഉടനെയുണ്ടാകുമെന്ന് ആക്ടിങ് പ്രസിഡൻറ് സി.ടി. അസ്മാബി പറഞ്ഞു.
ഭൂരേഖ ലഭിക്കുന്ന മുറക്കേ അവർക്ക് ലൈഫ് പദ്ധതിയിൽ കരാർ വെച്ച് വീട് ലഭ്യമാക്കാൻ കഴിയൂവെന്ന് വി.ഇ.ഒ നൗഫലും പറഞ്ഞു. വിശദീകരണം കിട്ടിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.