ഭൂപരിഷ്കരണ നിയമഭേദഗതിയിൽ എതിർപ്പുമായി സി.പി.ഐ

ഭൂപരിഷ്കരണ നിയമഭേദഗതിയിൽ എതിർപ്പുമായി സി.പി.ഐ

തിരുവനന്തപുരം: വ്യവസായികാവശ്യങ്ങൾക്കായി 15 ഏക്കറിൽ കൂടുതൽ ഭൂമി ആവശ്യമെങ്കിൽ കൈവശം വെക്കാനനുവദിക്കുന്നതരത്തിൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വേണമെന്ന ആവശ്യത്തിൽ ഇടതുമുന്നണിയോഗത്തിൽ എതിർത്ത് പ്രകടിപ്പിച്ച്​ സി.പി.ഐ. ഇത്​ ചരിത്രപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തസ്സത്തയെ അട്ടിമറിക്കുന്ന നിയമഭേദഗതിയാകുമെന്ന്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തിൽ വാദിച്ചു.

ദുരുപയോഗം ചെയ്യുമെന്ന ആശങ്കയാണ്​ യോഗത്തിൽ സി.പി.ഐ പ്രകടിപ്പിച്ചത്​. വ്യവസായ ആവശ്യത്തിനെന്ന വ്യാജേന അനധികൃതമായി പലരും 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശംവെക്കുന്ന സാഹചര്യം വരുന്നതോടെ നിയമംതന്നെ അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് യോഗത്തിൽ സി.പി.ഐ പ്രകടിപ്പിച്ചത്​. പെട്ടെന്ന്​ ഈ വിഷയത്തിൽ തീരുമാനമെടുക്കരുതെന്നും വിശദമായ കൂടിയാലോചനകളും സൂക്ഷ്​മതയും വേണമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. ഭിന്നാഭിപ്രായമുയർന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ വിശദമായ പരിശോധനക്കായി മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മറ്റ് രാഷ്ട്രീയ വിഷയങ്ങളൊന്നും മുന്നണിയോഗം ചർച്ച ചെയ്തില്ലെന്നാണ്​ ലഭിക്കുന്ന വിവരം.

Tags:    
News Summary - Land Reforms Act Amendment CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.