വെ​ള്ളാ​രം​കു​ത്തി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ കു​ട​മു​ണ്ട പാ​ലം മു​ങ്ങി​യ നി​ല​യി​ൽ

വെള്ളാരംകുത്ത് ആദിവാസിക്കുടിയിൽ ഉരുൾപൊട്ടി; പാലം മുങ്ങി

കോതമംഗലം: കുട്ടമ്പുഴയിൽ പൂയംകുട്ടി പുഴക്ക് അക്കരെ വെള്ളാരംകുത്ത് ആദിവാസിക്കുടിയിൽ ഉരുൾപൊട്ടി. പാലം മുങ്ങി. മൂന്ന് വീടുകളിൽ വെള്ളം കയറി.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. പൂയംകുട്ടി പുഴയിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമത്തിലേക്കും ആദിവാസിക്കുടികളിലേക്കുമുള്ള ഗതാഗതം നിലച്ചു. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് രാത്രി ഉയരുകയാണ്.

ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായി കോതമംഗലം പുഴയിൽ ജലനിരപ്പ് ഉയർന്നു. രാത്രി വൈകി കുടമുണ്ട പാലത്തിൽ വെള്ളം കയറി.

Tags:    
News Summary - Landslide at Vellaramkuth Adivasikudi; The bridge sank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.