ബംഗളൂരു: സകലേഷ്പൂരിനും സുബ്രഹ്മണ്യറോഡിനും ഇടയിലെ ചുരം മേഖലയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കായി ട്രാക്ക് അടച്ചിടുന്നതിനാൽ ബംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കും കാർവാറിലേക്കുമുള്ള ട്രെയിനുകൾ സെപ്റ്റംബർ 20വരെ സർവിസ് റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ഹാസൻ -ബംഗളൂരു സെക്ഷനിലെ 56 കിലോമീറ്റർ ഭാഗത്ത് 67 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായിരുന്നത്. എക്സ്കവേറ്ററിെൻറ സഹായത്തോടെ മണ്ണു നീക്കി അരികുകൾ ബലപ്പെടുത്തുകയും റെയിൽ ട്രാക്കുകൾ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
റദ്ദാക്കിയ ട്രെയിനുകൾ
സെപ്റ്റംബർ 15, 19: കെ.എസ്.ആർ ബംഗളൂരു- കണ്ണൂർ/ കാർവാർ എക്സ്പ്രസ് (16511/16513)
സെപ്റ്റംബർ 16, 17: കെ.എസ്.ആർ ബംഗളൂരു- കണ്ണൂർ/കാർവാർ എക്സ്പ്രസ് (16517/16524)
സെപ്റ്റംബർ 16,17,18: കണ്ണൂർ/കാർവാർ- കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16512/16514)
സെപ്റ്റംബർ 20: കണ്ണൂർ/ കാർവാർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് (16518/16524)
ഭാഗികമായി റദ്ദാക്കിയവ
യശ്വന്ത്പുര- മംഗളൂരു ജങ്ഷൻ എക്സ്പ്രസ് (16517) സെപ്റ്റംബർ 16,18, 20 ദിവസങ്ങളിൽ ഹാസൻ മുതൽ മംഗളൂരു ജങ്ഷൻ വരെ സർവിസ് നടത്തില്ല. യശ്വന്ത്പുര- കാർവാർ എക്സ്പ്രസ് (16515) സെപ്റ്റംബർ 17, 19 തീയതികളിൽ യശ്വന്ത്പൂരിൽനിന്ന് ആരംഭിക്കുന്ന യാത്ര ഹാസനിൽ അവസാനിപ്പിക്കും. ഹാസൻ മുതൽ കാർവാർ വരെ സർവിസ് നടത്തില്ല. മംഗളൂരു ജങ്ഷൻ - യശ്വന്ത്പുര എക്സ്പ്രസ് (16576) സെപ്റ്റംബർ 17, 19 തീയതികളിൽ മംഗളൂരു ജങ്ഷനും ഹാസനുമിടിയിൽ സർവിസ് റദ്ദാക്കി. കാർവാർ യശ്വന്ത്പുര എക്സ്പ്രസ് (16516) സെപ്റ്റംബർ 18, 20 തീയതികളിൽ കാർവാറിനും ഹാസനുമിടയിൽ സർവിസ് നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.