തിരുവനന്തപുരം: ബഹുനില കെട്ടിടത്തിെൻറ നിർമാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് ഇതരസംസ്ഥാന തൊഴിലാളികളടക്കം നാലുപേർ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ വേേങ്കാട് കെ.യു സദനത്തിൽ ഗോപാലകൃഷ്ണന് നായരുടെ മകൻ ഉണ്ണികൃഷ്ണന് (26), പശ്ചിമ ബംഗാൾ സ്വദേശികളായ ഹരണാദ് ബർമൻ (27), ഭജൻ വർമൻ (20), സപ്പൻ (27) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ വട്ടപ്പാറ വേേങ്കാട് സുദർശന വിലാസത്തിൽ സുദർശനനെ (45) ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണികൃഷ്ണൻ തിങ്കളാഴ്ചയാണ് ഇവിടെ േജാലിക്കെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെ പാങ്ങപ്പാറ ആരോഗ്യകേന്ദ്രത്തിനു നേരെ എതിർവശത്താണ് സംഭവം. 19നിലകളിലായി 223 അപാർട്ട്മെൻറുകളുടെ നിർമാണമാണ് ഇവിടെ നടക്കുന്നത്. പില്ലറുകൾക്കായി മണ്ണ് നീക്കി കുഴിയെടുത്ത ഭാഗത്ത് സംരക്ഷണഭിത്തിയുടെ നിർമാണം നടക്കുന്നതിനിടെയാണ് 60 അടി ഉയരത്തിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മുകളിലേക്കുവീണത്.
ഒപ്പമുണ്ടായിരുന്നവർ പിന്നിലേക്ക് ഒാടിമാറിയെങ്കിലും ബീമിെൻറ മുകളിൽ നിൽക്കുകയായിരുന്ന ഇവർ അഞ്ചുപേർ കുടുങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ വെള്ളമിറങ്ങിയാണ് മണ്ണിടിഞ്ഞത്. മാത്രമല്ല കുത്തനെ ചരിവുള്ള ഭാഗത്തുനിന്നാണ് പില്ലറുകൾക്കായി താഴ്ചയിലെ മണ്ണ് നീക്കിയിരുന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പ്രവർത്തനങ്ങൾ തടസ്സമാകുമെന്നതിനാൽ നാട്ടുകാരെ സംഭവസ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. മൺവെട്ടിയും മറ്റും ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം ഫലപ്രദമാകാഞ്ഞതിനെ തുടർന്ന് എക്സ്കവേറ്റർ എത്തിച്ച് മണ്ണ് നീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ ലഭിച്ചത് ഉണ്ണികൃഷ്ണെൻറ മൃതദേഹമാണ്. ഉണ്ണികൃഷ്ണൻ വട്ടപ്പാറ വിഗ്നേശ്വര മോട്ടേഴ്സിലെ ജിവനക്കാരനാണ്. മാതാവ്: സുശീല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.