തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍ക്കാന്‍ മന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ചര്‍ച്ചയില്‍നിന്ന് അദ്ദേഹംതന്നെ ഇറങ്ങിപ്പോയത് വിദ്യാര്‍ഥികളെ അവഹേളിക്കുന്നതായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രശ്നം പരിഹരിക്കേണ്ട മന്ത്രി അത് സങ്കീര്‍ണമാക്കുകയാണ് ചെയ്തതെന്ന് ചെന്നിത്തല ആരോപിച്ചു.
എസ്.എഫ്.ഐയുമായി ലോ അക്കാദമി മാനേജ്മെന്‍റ് നേരത്തെ ഉണ്ടാക്കിയ ധാരണ ചര്‍ച്ചയില്‍ മന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ മുഖം രക്ഷിക്കാനാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ മന്ത്രി ഈ നിലപാടെടുത്തത്.
നേരത്തെ സ്വാശ്രയ സമരത്തിലും ഇതേ കടുംപിടുത്തമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അന്ന് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സ്വാശ്രയ മാനേജ്മെന്‍റുകള്‍ തയാറായപ്പോള്‍ മുഖ്യമന്ത്രി അതുപോലും തട്ടിക്കളയുകയായിരുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് പ്രശ്നംപരിഹരിക്കാന്‍ ശ്രമിക്കണമെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.