തിരുവനന്തപുരം: ലോ അക്കാദമിക്ക് പുതിയ പ്രിൻസിപ്പലിനെ തേടിയുള്ള പത്രപരസ്യം മാനേജ്മെന്‍റിന്‍റെ കുതന്ത്രമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എത്ര കാലത്തേക്കാണ് പുതിയ പ്രിൻസിപ്പലിനെ നിയമിക്കുന്നതെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നില്ല. ആളെ പറ്റിക്കുന്ന പരസ്യമാണെന്നും മുരളീധരൻ പറഞ്ഞു.
ഭൂമിയേക്കാൾ പ്രിൻസിപ്പലിനെ മാറ്റുന്നതാണ് പ്രധാന വിഷയം. ഇത് സംസ്ഥാന സർക്കാർ തീരുമാനിക്കേണ്ട കാര്യമല്ല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇടതുമുന്നണി യോഗത്തിൽ എന്തെങ്കിലും ചർച്ച നടന്നാലായെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിൽ പുതിയ പ്രിൻസിപ്പലിനെ തേടി ലോക അക്കാദമി മാനേജ്മെന്‍റ് പരസ്യം നൽകിയിരുന്നു. എന്നാൽ, പ്രിൻസിപ്പലിന്‍റെ കാലാവധിയെ കുറിച്ചോ സ്ഥിരനിയമനമാണെന്നോ പരസ്യത്തിൽ പറയുന്നില്ല.
അതേസമയം, വിദ്യാർഥി സംയുക്ത സമിതിയുടെ സമരം 29ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പുമുടക്ക് നടത്തുകയാണ്. എറണാകുളം കലൂരിൽ സ്കൂൾ ബസുകൾ തടഞ്ഞ് എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെ ഇറക്കിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.