കൊല്ലം: ലോ അക്കാദമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ചയുടെ കരിെങ്കാടി പ്രതിഷേധം. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിെങ്കാടി കാണിച്ചത്. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
ഇന്ന് പ്രിൻസിപ്പൽ ലക്ഷ്മി നായരെ പരീക്ഷ ചുമതലകളിൽ നിന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം അഞ്ച് വർഷത്തേക്ക് വിലക്കിയിരുന്നു. പ്രശ്നത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാറിനെ ചുമതലപ്പെടുത്തുകയും സിൻഡിക്കേറ്റ് യോഗം ചെയ്തിരുന്നു. സർവകലാശാലയുടെ ഉപസമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരുന്നു സിൻഡിക്കേറ്റിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.