വനിത എസ്.ഐക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമം

തിരുവനന്തപുരം: ക്രിമിനൽ കേസിൽ അറസ്റ്റ്​ ചെയ്ത പ്രതിയെ കോടതിയിൽ എത്തിക്കാൻ വൈകിയതിന്​ വനിത എസ്.ഐക്കെതിരെ അഭിഭാഷകരുടെ കൈയേറ്റ ശ്രമമെന്ന്​ പരാതി. വലിയതുറ വനിത എസ്.ഐ അലീന സൈറസാണ്​ പരാതി നൽകിയത്​. ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ അഭിഭാഷകനെ കാണാൻ സമയം താമസിച്ചെന്നും അഭിഭാഷകർ ആരോപിച്ചു.

അഭിഭാഷകർ ആക്രമിക്കാൻ ശ്രമിച്ചത് ശ്രദ്ധയിൽപെട്ടതിനെതുടർന്ന് പൊലീസ് ഉദ്യോഗസ്ഥയോട് പരാതിയുണ്ടോയെന്ന്​ മജിസ്‌ട്രേറ്റ് ആരാഞ്ഞു. ഉണ്ടെന്നു പറഞ്ഞ എസ്.ഐയോട്​ പരാതി നേരിട്ട് എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. എസ്.ഐ രണ്ട്​ പേജ്​ പരാതി എഴുതിനൽകി. കൈയേറ്റം ചെയ്​തെന്നും അസഭ്യം വിളിച്ചെന്നുമാണ്​ പരാതി.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി II ലാണ് സംഭവം. പരാതി ലഭിച്ച മജിസ്‌ട്രേറ്റ് തുടർ നിയമനടപടികൾക്കായി പരാതി വഞ്ചിയൂർ പൊലീസിന് സൂപ്രണ്ട് മുഖേന കൈമാറി.

Tags:    
News Summary - Lawyers attempt to attack women SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.