തിരുവനന്തപുരം: മദ്യനിരോധനത്തെപ്പറ്റി ബിഷപ്പുമാര്‍ പറയുന്നത് ആത്മാര്ഥമായാെണങ്കിലും അത് നടപ്പാക്കാന്‍ പറ്റിയ സാഹചര്യം കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ പറയുന്നതില്‍ സംശയംവേണ്ട. മദ്യം ഉണ്ടാകാന്‍ പാടില്ലെന്ന ചിന്തയോടെയാണ് അവര്‍ പറയുന്നത്. അവരോടുള്ള ആദരവ് നിലനിലർത്തി പറയുന്നത് നടപ്പാക്കാനാവാത്ത സ്ഥിതിയാണെന്നും ഇതില്‍ ഒരുവഞ്ചനയുടെ പ്രശ്നവുമില്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. എന്നാൽ, മദ്യാസക്തിയുള്ളവര്‍ അത് ലഭിക്കാനായി എന്തുംചെയ്യുമെന്നും അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ബാറുകാരും ഇടതുമുന്നണിയുമായി ധാരണയുണ്ടെന്ന യു.ഡി.എഫ് ആരോപണം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ അവർ പറയുന്നത് അവരുടെ ശീലം െവച്ചാണെന്നായിരുന്നു മറുപടി. യു.ഡി.എഫിെൻറ മദ്യനയം സമ്പൂര്‍ണ പരാജയമായിരുന്നു. ആനയം നടപ്പാക്കിയശേഷം വലിയതോതില്‍ ലഹരിയുടെ വ്യാപനംകൂടി. ആ നയം ഏറ്റവുംബാധിച്ചത് വിനോദസഞ്ചാരമേഖലയെയാണ്. കണ്‍വെന്‍ഷനുകൾക്കും അന്താരാഷ്ട്രസമ്മേളനങ്ങള്ക്കും അത് തടസ്സമായിരുന്നു. അത്തരക്കാരൊന്നും മദ്യപിക്കാന്‍ വരുന്നവരല്ല, എന്നാല്‍, അത് അവരുടെ ജീവിതചര്യയുടെ ഭാഗവുമാണ്. അത് സംസ്ഥാനത്ത് വലിയ വരുമാന ഇടിവ് ഉണ്ടാക്കി. ഹോട്ടലിലെ വരുമാനം മാത്രമല്ല, മറ്റ് വരുമാനങ്ങളിലും വലിയകുറവുണ്ടായി. സമ്പൂര്‍ണമദ്യനിരോധനം ഒരിടത്തും പൂര്‍ണതയില്‍ എത്തിയിട്ടില്ല.
മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കള്ളിെൻറ ഗുണമേന്മ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് കാലത്ത് ബിവറേജസ് കടകൾ വർഷം പത്ത് ശതമാനം െവച്ച് പൂട്ടുന്ന തീരുമാനം തുടരില്ല. പുതിയ ബിവറേജസ് കടകൾ ആരംഭിക്കില്ല. അടച്ചുപൂട്ടിയ സമയത്തുണ്ടായിരുന്നത്ര ബാറുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ബാര്ലൈസന്സുള്ള 30 എണ്ണമാണുള്ളത്. അതില്‍ ഏഴെണ്ണം പൂട്ടി. ബിവറേജസിെൻറയും കണ്സ്യൂമര്ഫെഡിെൻറയും വില്പനകേന്ദ്രം 306 എണ്ണമുണ്ടായിരുന്നതില് 96 എണ്ണം പൂട്ടി. ക്ലബ് ലൈസന്‍സുകള്‍ 34 എണ്ണം. ബിയര്‍-വൈന്‍ ലൈസന്‍സ് 815 ആണ്, അതില്‍ 474 എണ്ണം പൂട്ടി. കള്ളുഷാപ്പുകളില്‍ 922 എണ്ണവും പൂട്ടി. 40,000 തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. പുതിയ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ കാര്യം അപേക്ഷവരുമ്പോള് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.