തിരുവനന്തപുരം: മദ്യത്തിനെതിരെ ഇത്രയുംകാലം നടന്ന പ്രചാരണങ്ങൾക്ക് തെല്ലും വിലകൽപിക്കാതെ കഴിയുന്നത്ര മദ്യം വിറ്റഴിക്കാൻ സഹായിക്കുന്ന മദ്യനയമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇത്രയധികം ബാറുകൾ അനുവദിക്കുന്നതിെൻറ കാരണം വ്യക്തമല്ല. ജനങ്ങൾക്ക് വില കൽപിക്കാതെ ബാറുടമകൾക്ക് ആനുകൂല്യം നൽകുന്നതാണ് പുതിയ നയം. ഇതിനെതിരെ മദ്യവിരുദ്ധ സമീപനം സ്വീകരിക്കുന്ന ആരുമായും ചേർന്ന് ശക്തമായ പ്രക്ഷോഭത്തിന് ലീഗ് തയാറാകുമെന്നും അദ്ദേഹം അറിയിച്ചു.
അവിശുദ്ധ കൂട്ടുകെട്ട് –കെ.പി.എ. മജീദ്
മലപ്പുറം: സർക്കാറിെൻറ മദ്യനയം ഇടതുമുന്നണി അംഗീകരിച്ചതോടെ മദ്യലോബികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇടതുമുന്നണിയെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് പരസ്യം നൽകിയിരുന്നത്. ജനങ്ങളെ വഞ്ചിക്കാൻ എടുത്ത തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും കെ.പി.എ. മജീദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.