ആലപ്പുഴ: സമര മുഖങ്ങളിൽ പോലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എൽ.ഡി.എഫ് കൺവീണർ എ. വിജരാഘവൻ. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ. നമ്പൂതിരി സംബന്ധത്തിന് പോകും പോലെ പ്രതിപക്ഷ നേതാക്കൾ രാത്രികളിൽ ആശുപത്രി തിരക്കി നടക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ എം.പിമാർക്ക് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാനും പാർലമെൻറിൽ ചെന്ന് പിണറായിക്കെതിരെ സമരം ചെയ്യാനും മാത്രമേ കഴിയുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.