തിരുവനന്തപുരം: സർക്കാറിെൻറ അഭിമാന പദ്ധതിയായ 'ലൈഫി'നെ സംശയ നിഴലിലാക്കി കേന്ദ്ര ഏജൻസികൾ. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് സംബന്ധിച്ച അന്വേഷണം അവിടെ മാത്രം ഒതുങ്ങില്ലെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകുന്ന സൂചന. വിഷയം ഗുരുതരമാണെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. കെ ഫോൺ പദ്ധതി ഉൾപ്പെടെ ഇടപാടുകളിലേക്കും അന്വേഷണം നീളുകയാണ്.
ലൈഫ് മിഷൻ നേതൃത്വത്തിൽ നടന്ന മുഴുവന്‍ കരാറുകളും സംശയകരമെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. മിഷനുമായി ബന്ധപ്പെട്ട 36 പദ്ധതികളിൽ 26 എണ്ണവും രണ്ട് നിർമാണ കമ്പനികൾക്ക് മാത്രമാണ് ലഭിച്ചതെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇൗ കരാറുകൾ ടെൻഡർ ചെയ്യും മുമ്പ് ഇതുസംബന്ധിച്ച രഹസ്യവിവരങ്ങള്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് എം. ശിവശങ്കർ കൈമാറിയെന്നാണ് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇ.ഡി റിപ്പോർട്ട് സമര്‍പ്പിച്ചത്. ഈ വിവരങ്ങള്‍ ഉപയോഗിച്ചാണ് സ്വപ്ന കോടികള്‍ കൈപ്പറ്റിയതെന്നും ഇ.ഡി ആരോപിക്കുന്നു.
ലൈഫിന് പുറമെ കെ ഫോണ്‍ ഉൾപ്പെടെ പല പദ്ധതികളിലും സ്വപ്നയെ ശിവശങ്കര്‍ ഇടപെടുത്തിയിട്ടുണ്ട്. കെ ഫോണിലും വിവരങ്ങള്‍ സ്വപ്നക്ക് കൈമാറി. ഇതെല്ലാം സർക്കാറിനെക്കൂടി പ്രതിരോധത്തിലാക്കുന്നതാണ്. സംസ്ഥാന സർക്കാറിെൻറ പല പ്രമുഖ പദ്ധതികളിേലക്കും ഉന്നതരിലേക്കും അന്വേഷണം വ്യാപിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണം തടഞ്ഞ കോടതി ഉത്തരവ് മാറിക്കഴിഞ്ഞാൽ ഇ.ഡിക്കൊപ്പം സി.ബി.െഎയും അന്വേഷണം കടുപ്പിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.