തിരുവനന്തപുരം: വാക്സിൻ എത്തിയതോടെ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. എല്ലാ ജില്ലകളിലും കൂടുതൽ സെൻററുകളിൽ വാക്സിൻ വിതരണം പുനരാരംഭിച്ചിട്ടുണ്ട്. കോവാക്സിൻ പൂർണമായും തീർന്നതിനാൽ രണ്ടാം ഡോസ് എടുക്കാനുള്ളവർ രണ്ടാഴ്ചയായി വലിയ പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ദിവസം കോവാക്സിൻ ഡോസുകൾ കൂടി എത്തിയതോടെ എല്ലാ ജില്ലകളിലും രണ്ടാം ഡോസുകാർക്ക് ഇവ നൽകാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഷീൽഡിനെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ എണ്ണമാണ് കോവാക്സിൻ ഡോസുകൾ. ആകെയെത്തിയ 9,85,490-ൽ 97,500 ഡോസുകളേ കോവാക്സിനുള്ളൂ. ഇതുതന്നെ സംസ്ഥാനത്തെ നേരത്തേ കെ.എം.എസ്.സി.എൽ വഴി ഒാർഡർ ചെയ്തത് വഴി കിട്ടിയത്. അധികം ദിവസം നൽകാനുണ്ടാകില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനെ തുടർന്ന് കോവാക്സിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
രജിസ്ട്രേഷനുമായി ബന്ധെപ്പട്ട പരാതികളും അവസാനിക്കുന്നില്ല. ഏത് സമയത്ത് സ്ലോട്ടിനായി കോവിൻ പോർട്ടലിൽ കയറിയാലും ബുക്കിങ് പൂർത്തിയായി എന്ന വിവരമാണ് ലഭിക്കുന്നത്. ഒാരോ ജില്ലയിലും നിശ്ചിത സമയങ്ങളിലാണ് സ്ലോട്ടുകൾ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തുന്നത്.
ഇൗ സമയം മുൻകൂട്ടി മനസ്സിലാക്കി ഒാൺലൈനിൽ കാത്തിരുന്നാലും വളരെ േവഗം സ്ലോട്ടുകൾ തീർന്നതായി കാണിക്കുകയാണ്. മതിയായ സാേങ്കതിക സൗകര്യങ്ങളില്ലാത്ത ആളുകൾ സാധാരണ നിലയിൽ പോലും കോവിനിൽ കയറി രജിസ്റ്റർ ചെയ്യാൻ പ്രയാസപ്പെടുേമ്പാഴാണ് ഒാൺലൈനിൽ ഉൗഴം കാത്തിരുന്ന് ബുക്ക് ചെയ്യേണ്ടിവരുന്നത്. ഒാൺലൈൻ സംവിധാനങ്ങളിൽ സാമാന്യധാരണയുള്ളവർ പോലും വാക്സിൻ രജിസ്ട്രേഷനിൽ വട്ടം കറങ്ങുകയാണ്. വാക്സിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടക്കുന്നത് പല സമയങ്ങളിലാണ്. രജിസ്ട്രേഷൻ ഒരു നിശ്ചിത സമയത്ത് മുൻകൂട്ടി അറിയിച്ച ശേഷം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.