തൃശൂർ: വൈദ്യുതി നിരക്ക് കുടിശ്ശിക പിരിക്കാനുള്ള നടപടി തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി താൽക്കാലികമായി നിർത്തിവെച്ചു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് കഴിഞ്ഞദിവസം വാക്കാൽ നിർദേശമെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള ബില്ലുകൾ അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്നതടക്കമുള്ള നടപടികൾ കെ.എസ്.ഇ.ബി ത്വരിതഗതിയിൽ നടത്തിവരുകയായിരുന്നു.
കോവിഡ് വന്ന ശേഷം 550 കോടി രൂപയുടെ അധിക ബാധ്യതയാണ് കെ.എസ്.ഇ.ബിക്ക് വന്നുചേർന്നത്. എന്നാൽ, തെരഞ്ഞെടുപ്പടുത്തതോടെ രാഷ്ട്രീയ നേതൃത്വത്തിന് അതൃപ്തി വരുമെന്ന ഭയത്തിലാണ് താൽക്കാലികമായി നിർത്തിവെക്കാൻ നിർേദശം നൽകിയത്.
ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലോക്ഡൗൺ കാലത്ത് നൽകിയ ഗാർഹിക ഉപഭോക്താക്കളുടെ ബില്ലുകൾ ഡിസംബർ 31 വരെ സർചാർജോ പലിശയോ കൂടാതെ അടക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല, ആ തുക തവണകളായി അടക്കാനും അനുമതി നൽകിയിരുന്നു.
വ്യാവസായിക ഉപഭോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും മാർച്ച്, ഏപ്രിൽ, േമയ് മാസത്തെ ഫിക്സഡ് ചാർജിൽ 25 ശതമാനം കിഴിവ് അനുവദിക്കുകയും 75 ശതമാനം ഫിക്സഡ് ചാർജ് മാറ്റിവെച്ച കാലയളവിൽ പലിശ ഈടാക്കാതെ ഡിസംബർ 15നകം അടക്കാൻ സൗകര്യവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.