തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഒാരോ തേദ്ദശസ്ഥാപനങ്ങളിലെയും വാർഡ് അടിസ്ഥാനത്തിൽ പട്ടിക ലഭ്യമാണ്. 2015ലെ പട്ടികയാണിത്. ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാൻ അപേക്ഷ നൽകാം. കരടി ൽ ആകെ 2,51,58,230 വോട്ടർമാരുണ്ട്. 1,20,82,390 പുരുഷന്മാരും 1,30,75,725 സ്ത്രീകളും 115 ട്രാൻസ്ജെൻഡറും.
941 ഗ് രാമപഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷനുകൾ എന്നിവയിലെ പട്ടികയാണിത്. ക രടിെൻറ അടിസ്ഥാനത്തിൽ പട്ടിക പുതുക്കും. പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങള ും ജനുവരി 20 മുതൽ ഫെബ്രുവരി 14വരെ ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.
2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 തികഞ്ഞവർക്ക് പട്ടികയിൽ പേരുചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (േഫാറം 4) തിരുത്തൽ വരുത്തുന്നതിനും (േഫാറം 6) പോളിങ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (േഫാറം 7) ഓൺലൈൻ അപേക്ഷ വേണം.
പേര് ഒഴിവാക്കുന്നതിന് േഫാറം 5ൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന സൈറ്റിലാണ് നൽകേണ്ടത്. വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും പരിശോധനക്ക് ലഭിക്കും. കമീഷെൻറ വെബ്സൈറ്റ് http://www.lsgelection.kerala.gov.in ലും ലഭ്യമാണ്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസർമാർ.
കരട് പട്ടികയിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ 1,95,51,294 വോട്ടർമാരുണ്ട്. ഇതിൽ 93,98,404 പുരുഷന്മാരും 1,01,52,800 സ്ത്രീകളും 90 ട്രാൻസ്െജൻഡറും ഉൾപ്പെടുന്നു.
മുനിസിപ്പാലിറ്റികളിൽ 33,16,742 വോട്ടർമാരുണ്ട്. 15,85,668 പുരുഷന്മാരും 17,31,049 സ്ത്രീകളും 25 ട്രാൻസ്െജൻഡറും.
കോർപറേഷനുകളിൽ 22,90,194 വോട്ടർമാരാണുള്ളത്. ഇതിൽ 10,98,318 പുരുഷന്മാരും 11,91,876 സ്ത്രീകളും ഉൾപ്പെടുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റിൽ (http://lsgelection.kerala.gov.in/) വോട്ടർപ്പട്ടിക ലഭ്യമാണ്.
വോട്ടർപട്ടിക പരിശോധിക്കാൻ:
http://lsgelection.kerala.gov.in/voters/view
ഒാൺലൈൻ ആയി വോട്ട് ചേർക്കാൻ:
http://lsgelection.kerala.gov.in/registration
പട്ടികയിലെ തെറ്റുതിരുത്താൻ:
http://lsgelection.kerala.gov.in/registration/correction
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.