അമ്പലപ്പുഴ: പത്മശ്രീ മമ്മൂട്ടിയുടെ കെയർ ആന്‍ഡ് ഷെയർ ഇന്‍റർനാഷനൽ ഫൗണ്ടേഷനും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി നടത്തുന്ന കാഴ്ച - 3 പദ്ധതിയുടെ ഭാഗമായി 'തിമിരമുക്ത അമ്പലപ്പുഴ' എന്ന പരിശ്രമത്തിന്‍റെ ആദ്യപടിയായ നേത്രപരിശോധന ക്യാമ്പ് ഈമാസം 26ന് രാവിലെ ഒമ്പതുമുതൽ 12 വരെ നീർക്കുന്നം തീരദേശ എൽ.പി സ്കൂളിൽ നടക്കും. നീർക്കുന്നം ഹരിതം റെസിഡന്റ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഹാരിസ് ഉദ്ഘാടനം ചെയ്യും. പ്രായഭേദമന്യേ സൗജന്യ നേത്ര പരിശോധനകള്‍, സൗജന്യ തിമിര ശസ്ത്രക്രിയ എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്ന് ഹരിതം ഭാരവാഹികളായ ജനറൽ സെക്രട്ടറി സാദിഖ് ഉലഹൻ, സെക്രട്ടറിമാരായ ശശി, നാസർ മോറീസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിന് 9446702783, 9446483593, 8891282834 നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.