മാവേലിക്കര: അഭയം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ ചെട്ടികുളങ്ങര വടക്ക് മേഖലയില്‍ കിടപ്പുരോഗികളെ വീടുകളിലെത്തി സന്ദര്‍ശിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എ. മഹേന്ദ്രന്, ഏരിയ കമ്മിറ്റി അംഗം കെ. ശ്രീപ്രകാശ്, അഭയം ഏരിയ സംഘാടക സമിതി സെക്രട്ടറി പി. പ്രമോദ്, കോഓഡിനേറ്റര്‍ ലിജോ വര്‍ഗീസ്, സി.പി.എം ചെട്ടികുളങ്ങര വടക്ക് ലോക്കല്‍ സെക്രട്ടറി വി.ഐ. ജോയി തുടങ്ങിയവർ നേതൃത്വം നല്കി. ചിത്രം അഭയം പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി നേതൃത്വത്തിൽ രോഗികളെ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.