ഉദാരമനസ്കരുടെ കാരുണ്യം കാത്ത് പ്രസാദ്

ചാരുംമൂട്: ഫാബ്രിക്കേഷൻ വർക്ക്​ഷോപ് നടത്തിയിരുന്ന നൂറനാട് നെടുകുളഞ്ഞിമുറി കടയ്ക്കലയ്യത്ത് ലക്ഷംവീട് കോളനിയിൽ പ്രസാദ് (52) ചികിത്സക്കായി ഉദാരമതികളുടെ കാരുണ്യം തേടുന്നു. ഒന്നരവർഷം മുമ്പ്​ വലതുകാലിനു വേദനയും നീരും വന്നതിനെത്തുടർന്നു പല ആശുപത്രികളിലും കയറിയിറങ്ങി ചികിത്സ നടത്തിയെങ്കിലും അസുഖം മാറിയില്ല. ഈ കാലയളവിൽ സമ്പാദ്യം മുഴുവനും ചികിത്സക്ക്​ ചെലവാക്കി. ഉണ്ടായിരുന്ന കിടപ്പാടം വിറ്റ് ഇപ്പോൾ വാടകവീട്ടിൽ കഴിയുന്നു. സുഹൃത്തുക്കളും നാട്ടുകാരും നിർബന്ധിച്ചതിനെ തുടർന്ന്​ ചികിത്സക്കായി എറണാകുളത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി. ഇവിടെ ആറുലക്ഷം രൂപ ചെലവുവരുന്ന ചികിത്സ നടത്തിയാൽ രോഗത്തിൽനിന്ന്​ മുക്തനാകും. രണ്ടു പെൺമക്കളുള്ള ഈ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, വീട്ടുവാടക, ചികിത്സ ചെലവ്, ഭക്ഷണം എല്ലാം താളം തെറ്റിയ അവസ്ഥയിലാണ്. പ്രസാദിന്റെ ചികിത്സക്കായി നാട്ടുകാർ സഹായ സമിതിയുണ്ടാക്കി. കനറാ ബാങ്ക് നൂറനാട് ശാഖയിൽ അക്കൗണ്ട് തുറന്നു. നമ്പർ:3015101003676, IFSCODE: CNRB 0003015. ഫോൺ: 9846315574. ഫോട്ടോ: പ്രസാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.