കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം -കൊടിക്കുന്നിൽ സുരേഷ്

ചെങ്ങന്നൂർ: തൃക്കാക്കരയിലെ വിജയം മാനിച്ച് സംസ്ഥാന സർക്കാർ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി വർക്കിങ്​ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ജനങ്ങളുടെ പ്രതിഷേധം ജനവിധിയിലൂടെ തിരിച്ചറിഞ്ഞിട്ടും കെ. റെയിലുമായി മുന്നോട്ടു പോകാൻ ശ്രമിക്കുന്നതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും അദ്ദേഹം ആ​രോപിച്ചു. റോഡിന്റെ ശോച്യാവസ്ഥ: സംയുക്ത യോഗം വിളിക്കും ചെങ്ങന്നൂർ: മാവേലിക്കര - കോഴഞ്ചേരി എം. കെ. റോഡിൽ പുലിയൂർ-പേരിശ്ശേരി റെയിൽവേ മേൽപാലത്തിന്റെ താഴ്ഭാഗത്തെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും റെയിൽവേ - പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം വിളിച്ച്​ പരിഹാരം കാണുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പ്രശ്നത്തിന്​ പരിഹാരം ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ കെ.ഷിബുരാജൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനകരമാകുന്ന ചെങ്ങന്നൂർ - പമ്പ ആകാശപാത സ്വാഗതാർഹമാണെന്ന്​ കൊടിക്കുന്നിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.