ആലപ്പുഴ: 13 വയസ്സുകാരന്റെ ചെവിയിൽ പാറ്റ കയറിയെന്നറിയിച്ചിട്ടും സർക്കാർ ജനറൽ ആശുപത്രിയിൽ അനാസ്ഥയെന്ന് ആരോപണം. രാത്രിയിൽ ചെവിയിൽ പാറ്റ കയറിയതിനെത്തുടർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച വിദ്യാർഥിയായ മകന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അധ്യാപികയായ മാതാവ് പരാതിപ്പെട്ടു. വേദന ശക്തമായതിനെത്തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്ന് പാറ്റയെ നീക്കംചെയ്തു. ഇ.എൻ.ടി ഡോക്ടറുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണ് ആലപ്പുഴ നോർത്ത് ആര്യാട് കുരിശിങ്കൽ വീട്ടിൽ നിഷ ക്ലീറ്റസ് മകനെയുംകൊണ്ട് 10ന് രാത്രി ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിയത്. എന്നാൽ, ഡ്യൂട്ടി ഡോക്ടർ കാതിൽ ടോർച്ചടിച്ച് നോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് വേദനസംഹാരി മാത്രം നൽകി പറഞ്ഞയക്കുകയായിരുന്നു. വീട്ടിൽ എത്തിയിട്ടും വേദന സഹിക്കാൻ പറ്റാതെ കുട്ടി കരഞ്ഞതിനെത്തുടർന്ന് രാവിലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചെവിൽനിന്ന് പാറ്റയെ നീക്കംചെയ്തു. ജോലിയിൽ വീഴ്ചവരുത്തിയ ജനറൽ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ, ഡ്യൂട്ടിയിലുണ്ടായിരുന്നിട്ടും കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകാതിരുന്ന ഇ.എൻ.ടി ഡോക്ടർ എന്നിവർക്കെതിരെ ഉചിത നിയമനടപടി അധികൃതർ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ നിഷ ക്ലീറ്റസ് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.