പൂച്ചാക്കൽ: അഞ്ച് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി വടുതല സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെയും കാമുകൻ മലപ്പുറം തിരൂർ വെങ്ങാലൂരിൽ കോടനിയിൽ മുഹമ്മദ് നിസാറിനെയുമാണ് (26) പൂച്ചാക്കൽ എസ്.ഐ കെ.ജെ. ജേക്കബിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27നാണ് യുവതിയെ വടുതലയിലെ വീട്ടിൽനിന്ന് കാണാതായത്. അന്വേഷണത്തിൽ മലപ്പുറം തിരൂർ സ്വദേശിയായ യുവാവിൻെറ കൂടെ പോയതായി കണ്ടെത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന ഇവരെക്കുറിച്ച് പിന്നീട് അറിവുണ്ടായിരുന്നില്ല. ചേർത്തല ഡിവൈ.എസ്.പി കെ.ബി. വിജയൻെറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് കേരള തമിഴ്നാട് അതിർത്തിയിൽനിന്ന് ഇവരെ കണ്ടെത്തിയത്. വീടുവിട്ട ശേഷം യുവതി വീട്ടിൽനിന്ന് കൊണ്ടുപോയ സ്വർണാഭരണങ്ങൾ വിറ്റ് കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ താമസിച്ച് ആർഭാട ജീവിതം നടത്തി വരവേയാണ് പിടിയിലായത്. സമൂഹമാധ്യമം വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.