ജല ആംബുലൻസി‍െൻറ പെരുമ്പളത്തെ രാത്രികാല സ്റ്റേ പുനഃസ്ഥാപിക്കണമെന്ന്​

ജല ആംബുലൻസി‍ൻെറ പെരുമ്പളത്തെ രാത്രികാല സ്റ്റേ പുനഃസ്ഥാപിക്കണമെന്ന്​ പെരുമ്പളം: ജല ആംബുലൻസ്​ രാത്രി പെരുമ്പളത്ത് തങ്ങിയിരുന്നത്​ പിൻവലിച്ച നടപടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞദിവസം ഇത് സംബന്ധമായി ജീവനക്കാരും രോഗിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷത്തിന് ഇടയാക്കി. ഒരാൾക്ക് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പെരുമ്പളം ആശുപത്രിയിൽ എത്തിക്കുകയും കോട്ടയത്ത് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചതുമനുസരിച്ച് ആശുപത്രിയിലെ ആംബുലൻസിൽ രാത്രി 9.45ന്​ രോഗിയെ മാർക്കറ്റ് ജെട്ടിയിൽ എത്തിച്ചു. എന്നാൽ, ആംബുലൻസ് ബോട്ട് എത്തിയിരുന്നില്ല. തുടർന്ന് വൈകിയെത്തിയ ആംബുലൻസ് ബോട്ടിലെ ജീവനക്കാരും രോഗിയെയും കൊണ്ടുവന്നവരും തമ്മിൽ സംഘർഷമുണ്ടായി. ആംബുലൻസിലുള്ള ഫോണിൽ വിളിച്ചിട്ടില്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഒരുമാസമായി ജല ആംബുലൻസ്​ പെരുമ്പളത്ത്​ തങ്ങുന്നത്​ പിൻവലിച്ചിരിക്കുകയാണ്. മാർക്കറ്റിലെ ഫെറി ബോട്ട്​ സ്​റ്റേ ചെയ്യുന്നതും പിൻവലിച്ചിരുന്നെങ്കിലും ഈ സംഭവത്തെ തുടർന്ന് സ്റ്റേ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇത് പക്ഷേ, രാത്രി 10 മുതൽ വെളുപ്പിന് അഞ്ചുവരെ മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആംബുലൻസി‍ൻെറ പെരുമ്പളത്തെ സ്റ്റേ ഉടൻ പുനഃസ്ഥാപിക്കാൻ ജലഗതാഗത വകുപ്പ് നടപടിയെടുക്കണമെന്നാണ് പെരുമ്പളത്തുകാരുടെ ആവശ്യം. ചിത്രം : ജല ആംബുലൻസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.