സി.പി.ഐക്ക്​ അക്രമത്തിന്​ തണലൊരുക്കുന്നത്​ പൊലീസ് ​-കെ. സുധാകരൻ

ചാരുംമൂട്: ചാരുംമൂട്ടിൽ സി.പി.ഐക്ക് അക്രമം നടത്താൻ പൊലീസ് തണലൊരുക്കിയെന്ന്​​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ എം.പി. സി.പി.ഐ പ്രവർത്തകരുടെ അക്രമം നടന്ന കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സാന്നിധ്യത്തിലാണ് ഓഫിസ് തകർത്തതും നേതാക്കളെയടക്കം മർദിച്ചതും. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് ശിക്ഷ കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡി.സി.സി പ്രസിഡന്‍റ്​ ബി. ബാബുപ്രസാദ്, എം. ലിജു, കെ.പി. ശ്രീകുമാർ, കറ്റാനം ഷാജി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. APL sudhakaran കെ.പി.സി.സി പ്രസിഡന്‍റ്​​ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ഓഫിസ് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.