അരൂർ : തീരദേശ റെയിൽവേയിൽ നിലവിലുള്ള പാളം മാറ്റി പുതിയ പാളം സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ അരൂർ മേഖലയിലെ നിലവിലുള്ള റെയിൽവേ ക്രോസുകളിൽ പൂർണമായും ഗതാഗതം നിരോധിച്ചത് ജനത്തിന് ദുരിതമായി മാറുന്നു.
നാലുദിവസമായി വെളുത്തുള്ളി സൗത്ത് റെയിൽവേ ക്രോസ് അടച്ചത് മൂലം ജനങ്ങൾക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയിലാണ്. റെയിൽവേക്ക് പടിഞ്ഞാറൻ പ്രദേശത്തുള്ള ജനങ്ങൾ പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. പടിഞ്ഞാറൻ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സമാന്തര റോഡ് വേണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്.
പാത ഇരട്ടിപ്പിക്കും മുമ്പ് തീരദേശ റെയിൽവേ ക്രോസുകളെ ബന്ധിപ്പിച്ച് സമാന്തര റോഡ് നിർമിച്ചില്ലെങ്കിൽ ജനങ്ങൾ പാത ഇരട്ടിപ്പിക്കൽ തടയുമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.