വള്ളംകളി; നൂതന സ്റ്റാർട്ടിങ്​-ഫിനിഷിങ്​ യന്ത്രവത്​കൃത സംവിധാനവുമായി ഋഷികേശ്

ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​ക്കാ​യി നൂ​ത​ന സ്റ്റാ​ർ​ട്ടി​ങ്​-​ഫി​നി​ഷി​ങ്​ യ​ന്ത്ര​വ​ത്​​കൃ​ത​ സം​വി​ധാ​ന​വു​മാ​യി മു​ഹ​മ്മ സ്വ​ദേ​ശി ഋ​ഷി​കേ​ശ്.

ഈ​വ​ർ​ഷം ന​ട​ന്ന നെ​ഹ്​​റു​ ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഫ​ല​നി​ർ​ണ​യം കോ​ട​തി​ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ താ​ൻ വി​ക​സി​പ്പി​​ച്ചെ​ടു​ത്ത സം​വി​ധാ​നം കൂ​ടു​ത​ൽ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ വി​പു​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ൻ പേ​റ്റ​ന്‍റി​നാ​യി സ​മ​ർ​പ്പി​ച്ച യ​ന്ത്ര​വ​ത്​​കൃ​ത സാ​​​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ്യാ​ജ​പ​തി​പ്പ്​ അ​വ​ത​രി​പ്പി​ച്ച്​ വ​ള്ളം​ക​ളി ന​ട​ത്തി​യ​താ​ണ്​ ഫ​ല​നി​ർ​ണ​യ​ത്തി​ല​ട​ക്കം ത​ർ​ക്ക​മു​ണ്ടാ​യ​തെ​ന്ന് ഋ​ഷി​കേ​ശ് പ​റ​ഞ്ഞു. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യി ലോ​ക​ത്ത്​ എ​വി​ടെ​യി​രു​ന്നും​ ഉ​ദ്​​ഘാ​ട​ക​നാ​യ​യാ​ൾ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ സ്റ്റാ​ർ​ട്ടി​ങ്​ പോ​യ​ന്‍റി​ൽ വെ​ടി​പെ​ട്ടും.

ദൂ​രെ​ത്തു​ള്ള​യാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണും സ്റ്റാ​ർ​ട്ടി​ങ് സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഫോ​ണും ത​മ്മി​ൽ വി​ഡി​യോ​കാ​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ​ത്​ നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഇ​തി​നൊ​പ്പം ഒ​ന്നാ​മ​തെ​ത്തി​യ വ​ള്ള​ത്തെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ൽ ഫി​നി​ഷി​ങ്​ സം​വി​ധാ​ന​വും മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

2018ലാ​ണ്​ നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ​ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യ​ന്ത്ര​വ​ത്​​കൃ​ത സ്റ്റാ​ർ​ട്ടി​ങ്​ സം​വി​ധാ​നം പ​രീ​ക്ഷി​ച്ച​ത്. അ​ന്ന്​ ഇ​ന്ത്യ​യി​ലെ പ​ത്തി​ല​ധി​കം എ​ൻ​ജീ​നി​യ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച മാ​തൃ​ക​ക​ൾ മ​റി​ക​ട​ന്നാ​ന്ന്​​ ഋ​ഷി​കേ​ശി​ന്‍റെ സം​വി​ധാ​നം തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​ന്നീ​ട്​ 2019 നെ​ഹ്​​റു​ ട്രോ​ഫി​യി​ലും ചാ​മ്പ്യ​ൻ​സ്​ ബോ​ട്ട്​ ലീ​ഗി​ലും അ​ത് ഉ​പ​യോ​ഗി​ച്ചു. സി.​ബി.​എ​ൽ ര​ണ്ടാം പ​തി​പ്പി​ൽ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സം​യോ​ജി​പ്പി​ച്ച്​ സ്റ്റാ​ർ​ട്ടി​ങ്​ ഡി​വൈ​സ്​ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ചു. ഐ.​ഐ.​ടി.​യി​ൽ​നി​ന്നു​ള്ള​വ​ര​ട​ക്കം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ താ​ൻ ക​ണ്ടു​പി​ടി​ച്ച സം​വി​ധാ​ന​ത്തി​ന്‍റെ പേ​രി​ൽ ല​ക്ഷ​ങ്ങ​ളു​​ടെ ക​ട​ബാ​ധ്യ​ത​യാ​ണു​ണ്ടാ​യ​ത്. വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ ജോ​ർ​ജു​കു​ട്ടി ക​രി​യാ​ന​പ്പ​ള്ളി, അ​ജി​ത്​​കു​മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

അ​വ​ഗ​ണ​ന: രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ തി​രി​ച്ച​യ​ക്കും

ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​ക്കാ​യി താ​ൻ വി​ക​സി​പ്പി​ച്ച പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ വ​രാ​നി​രി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ബോ​ട്ട്​ ലീ​ഗ്​ (സി.​ബി.​എ​ൽ) അ​ട​ക്ക​മു​ള്ള വ​ള്ളം​ക​ളി​ക്ക്​ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നേ​ര​​ത്തേ ല​ഭി​ച്ച രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​മെ​ന്ന്​ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ തോ​ഴ​നാ​യ ഋ​ഷി​കേ​ശ്.

2015ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്​ റൂ​റ​ൽ ഇ​ന്ന​വേ​ഷ​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. നെ​ഹ്​​റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യ​ന്ത്ര​വ​ത്​​കൃ​ത​സം​വി​ധാ​നം ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ പേ​റ്റ​ന്‍റ്​ കി​ട്ടു​ന്ന​തി​ന്​ മു​മ്പ്​ വ്യാ​ജ സം​വി​ധാ​വു​മാ​യി ജി​ല്ല ക​ല​ക്ട​റും ആ​ർ.​ഡി.​ഒ​യും മു​ന്നോ​ട്ടു​പോ​യി.

ഇ​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​ശേ​ഷം ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Boat Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.