ആലപ്പുഴ: ചാരുംമൂട്ടിൽ സംഘർഷം സൃഷ്ടിച്ചത് കോൺഗ്രസ് നേതാക്കളാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സി.പി.ഐ പ്രവർത്തകരെ അദ്ദേഹം സന്ദർശിച്ചു. ജില്ല എക്സി. അംഗം എസ്. സോളമൻ, മണ്ഡലം സെക്രട്ടറി എം.ഡി. ശ്രീകുമാർ, ജില്ല കൗൺസിൽ അംഗം അനു ശിവൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. മാവേലിക്കര മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അഴിഞ്ഞാട്ടം അവസാനിപ്പിക്കണം. ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരവും പതാകയും കോൺഗ്രസുകാരനായ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ തകർത്തപ്പോൾ സി.പി.ഐ പ്രവർത്തകർ സംയമനം പാലിക്കുകയായിരുന്നു. മേയ് ദിനത്തിൽ കൊടിമരം അവിടെനിന്ന് മാറ്റി മറ്റൊരിടത്ത് പുനഃസ്ഥാപിച്ചു. പൊലീസ് നിർദേശമനുസരിച്ച് സി.പി.ഐ പ്രവർത്തകർ പിരിഞ്ഞുപോകുന്ന സന്ദർഭത്തിൽ ആയുധങ്ങളുമായി കോൺഗ്രസുകാർ നേരിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.