മുതുകുളം യു.ഐ.ടി.ഐ പ്രശ്നം: എം.എൽ.എ വിളിച്ച യോഗം മുടങ്ങി

ഹരിപ്പാട്: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മുതുകുളം യു.ഐ.ടി.യുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ രമേശ് ചെന്നിത്തല എം.എൽ.എ വിളിച്ച യോഗം മുടങ്ങി. യോഗം ചേരുന്ന വിവരം മുതുകുളം പഞ്ചായത്ത് പ്രസിഡന്‍റ്​ പഞ്ചായത്ത് അംഗങ്ങളെ അറിയിച്ചില്ലെന്നും പ്രസിഡന്റിന്റെ അനാസ്ഥയാണ് മുടങ്ങാൻ കാരണമെന്നും എം.എൽ.എ ആരോപിച്ചു. താൻ യോഗത്തിന്​ എത്തുന്നതിന് ഏതാനും നിമിഷംമുമ്പാണ്​ പഞ്ചായത്ത് പ്രസിഡന്റ് യോഗകാര്യം ആരെയും അറിയിച്ചിട്ടില്ലെന്നറിയുന്നത്. മുതുകുളം സമാജം എച്ച്.എസ്.എസിന്‍റെ ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യു.ഐ.ടി കോളജ് ഒഴിഞ്ഞുകൊടുക്കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ കോളജ് ഇവിടെ തുടരാനും സ്ഥലം കണ്ടെത്തി യു.ഐ.ടിക്ക് എം.എല്‍.എ ഫണ്ടില്‍നിന്ന് പുതിയ കെട്ടിടം നിർമിക്കാനും വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനുമാണ് യോഗം വിളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. അതിനായി സമയം നല്‍കിയിരുന്നു. എന്തുകൊണ്ടാണ് യോഗം വിളിക്കാത്തതെന്നറിയില്ല. വീണ്ടും യോഗം വിളിക്കാന്‍ നിർദേശം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.