ആലപ്പുഴ: സൈക്കിളിലെത്തിയ യുവാവ് ലോട്ടറി വിൽപനക്കാരിയുടെ 2,000 രൂപയുടെ ടിക്കറ്റ് കവർന്നു. ഫലം പുറത്തുവന്നപ്പോൾ മോഷ്ടിച്ച ടിക്കറ്റുകൾക്ക് 1200 രൂപയുടെ സമ്മാനം. ലോട്ടറി വിൽപനക്കാരി മുഹമ്മ പുത്തനങ്ങാടി വാരണം തകടിവെളിയിൽ വാടകക്ക് താമസിക്കുന്ന സബീന നൗഷാദിന്റെ ടിക്കറ്റുകളാണ് അപഹരിച്ചത്. വൈകീട്ട് നടന്ന നറുക്കെടുപ്പിൽ 12 ടിക്കറ്റുകൾക്ക് 100രൂപ വീതം സമ്മാനവും കിട്ടി. നിർമ്മൽ എൻ.ആർ. 331 ഭാഗ്യക്കുറിയുടെ 457884 എന്ന നമ്പരുകൾക്കാണ് സമ്മാനം അടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.45ന് മാമൂട് കറുകപ്പള്ളിക്ക് സമീപം നടന്നുപോകുന്നതിനിടെയാണ് സംഭവം. പുതിയ സൈക്കിളിൽ മുണ്ടും ഷർട്ടും ധരിച്ചെത്തിയയാൾ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് സെറ്റായിട്ട് വേണമെന്ന് പറഞ്ഞ് നമ്പരുകൾ നോക്കാൻ വാങ്ങുകയായിരുന്നു. ഇങ്ങനെ 12 ടിക്കറ്റുകൾ വീതമുള്ള നാലുസെറ്റും ഇയാൾ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ടിക്കറ്റ് മോഷ്ടിച്ചയാളെ കണ്ടെത്താനായില്ല. നോർത്ത് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.