apl mny kozhikale konnu

കര്‍ഷകന്‍റെ ഇരുനൂറോളം മുട്ടകോഴികൾ ചത്ത നിലയിൽ; ആസൂത്രിതമെന്ന് പരാതി

മുഹമ്മ: കഞ്ഞിക്കുഴിയിലെ കര്‍ഷകന്‍റെ ഇരുനൂറോളം മുട്ടകോഴി കുഞ്ഞുങ്ങൾ ചത്ത നിലയിൽ. സംഭവം ആസൂത്രിതമാണെന്ന പരാതിയെ തുടര്‍ന്ന് പൊലീസ്​ അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴി ആറാം വാര്‍ഡില്‍ പാപ്പറമ്പില്‍ പി.എസ്.സാനുമോന്റെ വളര്‍ത്തു കോഴികളെയാണ് തിങ്കളാഴ്ച രാത്രി കൂട്ടത്തോടെ കൊന്നൊടുക്കിയത്.

സാനുമോന്‍റെ വീടിന് അല്പം അകലെയാണ് കോഴിക്കൂടുളളത്. കൂടിന്‍റെ വാതിലിന് മുകളിലുളള ഭാഗം തകര്‍ത്ത്​ അകത്ത് കടന്നാണ് കോഴികളെ കൊന്നത്​. സമ്മിശ്ര കര്‍ഷകനായ സാനുമോന്‍ 16 വര്‍ഷമായി കോഴി, മത്സ്യം, പച്ചക്കറി കൃഷി നടത്തിവരുകയാണ്.ഗ്രാമ പ്രിയ ഇനത്തിലുളള കോഴികള്‍ പൂര്‍ണ്ണമായും ചത്തു.

കടിയേറ്റ നിലയിലും അടിയേറ്റ നിലയിലുമാണ് ചത്ത കോഴികളെ കാണപ്പെട്ടത്.ഏതാനം കോഴികള്‍ മയങ്ങി നിലത്ത് വീണ് മരിച്ചു.സംഭവം അറിഞ്ഞ് മാരാരിക്കുളം പോലീസ് ഇന്‍സെപ്കടര്‍ എസ്.രജേഷ്സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. ചത്ത കോഴികളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പരിശോധനയ്ക്കായി സാബിള്‍ ശേഖരിച്ച് തിരുവല്ലയിലെ ലാബിലേക്ക് അയച്ചു.മന്ത്രി പി.പ്രസാദ് ഫോണില്‍ സാനുമോനുമായി ബന്ധപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.