ക​ട​ൽ ക്ഷോ​ഭ​ത്തി​ൽ ഭീ​ഷ​ണി​യി​ലാ​യ പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്കാ​വ് തീ​ര​ത്തെ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ

ആലപ്പുഴയിൽ 19 ദുരിതാശ്വാസ ക്യാമ്പുകൾ; 122 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ആ​ല​പ്പു​ഴ: ക​ന​ത്ത​മ​ഴ​യി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും ദു​രി​ത​ത്തി​ലാ​യ​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​ന്​ ജി​ല്ല​യി​ൽ വി​വി​ധ താ​ലൂ​ക്കി​ലാ​യി 19 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നു. 122 കു​ടും​ബ​ങ്ങ​ളി​ലെ 359 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 154 പു​രു​ഷ​ന്മാ​രും 148 സ്ത്രീ​ക​ളും 57 കു​ട്ടി​ക​ളു​മു​ണ്ട്. ഇ​തി​ൽ 41 പേ​ർ മു​തി​ർ​ന്ന പൗ​ര​ന്മാ​രാ​ണ്. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ ആ​റ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്.

മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ നാ​ല് ക്യാ​മ്പു​ക​ൾ തു​റ​ന്നു.അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ അ​ഞ്ച് ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്.

കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ൽ നാ​ല് ക്യാ​മ്പാ​ണു​ള്ള​ത്. തൃ​ക്കു​ന്ന​പ്പു​ഴ പു​തി​യാ​ങ്ക​ര വാ​ഫി അ​റ​ബി​ക് കോ​ള​ജി​ലെ ക്യാ​മ്പി​ൽ ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ളി​ലെ 27 പേ​രും ആ​റാ​ട്ടു​പു​ഴ അ​ഴീ​ക്ക​ൽ സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം കെ​ട്ടി​ട​ത്തി​ൽ 10 കു​ടും​ബ​ത്തി​ലെ 34 പേ​രും മം​ഗ​ലം ഗ​വ. എ​ൽ.​പി.​എ​സി​ലെ ക്യാ​മ്പി​ൽ 11 കു​ടും​ബ​ങ്ങ​ളി​ലെ 33 പേ​രു​മു​ണ്ട്.

ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കി​ലെ ച​ങ്ങ​രം യു.​പി സ്‌​കൂ​ളി​ലും മാ​വേ​ലി​ക്ക​ര ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലും ഡി ​ടൈ​പ്​​ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഇ​തി​നൊ​പ്പം ജി​ല്ല​യി​ൽ 91 ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി. 1836 കു​ടും​ബ​ങ്ങ​ളി​ലെ 6692 പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 19ഉം ​കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 72ഉം ​ഭ​ക്ഷ​ണ​വി​ത​ര​ണ ക്യാ​മ്പു​ക​ളു​ണ്ട്.

കടലിൽ പോകരുത്; ജാഗ്രത വേണം

ആ​ല​പ്പു​ഴ: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന നി​രോ​ധ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ കേ​ര​ള തീ​ര​ത്തു​നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് ക​ല​ക്ട​ർ അ​റി​യി​ച്ചു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​വാ​സി​ക​ൾ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.

Tags:    
News Summary - Alappuaha: 19 relief camps; 122 families were evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.