നിരാഹാരസമരം; നാരങ്ങാനീര്​ നൽകിയ കലക്ടറുടെ നടപടി വിവാദത്തിൽ

ആ​ല​പ്പു​ഴ: നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി ക​ല​ക്​​ട​റേ​റ്റി​ന്​​ മു​ന്നി​ൽ ഒ​മ്പ​തു​ദി​വ​സം ന​ട​ത്തി​യ സ​ർ​ക്കാ​ർ​വി​രു​ദ്ധ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ല​ക്ട​ർ നാ​ര​ങ്ങാ​നീ​ര്​ ന​ൽ​കി​യ ന​ട​പ​ടി വി​വാ​ദ​ത്തി​ൽ.

സ​ർ​വി​സ്​ ച​ട്ടം ലം​ഘി​ച്ച ക​ല​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ എ.​ഐ.​വൈ.​എ​ഫ്​ സം​സ്ഥാ​ന ക​മ്മി​റ്റി മു​ഖ്യ​മ​​ന്ത്രി​ക്കും റ​വ​ന്യൂ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി. ഇ​ട​തു​സം​ഘ​ട​ന​ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​തൃ​പ്​​തി​യു​ണ്ട്.

സ​ർ​ക്കാ​ർ വി​രു​ദ്ധ​സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ ക​ല​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന്​​ ഗു​രു​ത​ര വീ​ഴ്ച​യാ​ണു​ണ്ടാ​യ​തെ​ന്ന്​ എ.​ഐ.​വൈ.​എ​ഫ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്​​മോ​ൻ ആ​രോ​പി​ച്ചു. മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ സ​മ​രം തീ​ർ​ന്ന​ത്. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യെ​ന്ന​ല്ലാ​തെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​ര​ത്തി​ൽ സ​മ​ര​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​തും ഗു​രു​ത​ര സ​ർ​വി​സ് ച​ട്ട ലം​ഘ​ന​മാ​ണ്. സം​സ്ഥാ​ന​സ​ർ​ക്കാ​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​മാ​യി പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​ത്തോ​ടു​ള്ള അ​നു​ഭ​വ​മാ​ണ്​ ക​ല​ക്ട​ർ പ്ര​ക​ടി​പ്പി​ച്ച​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

നി​രാ​ഹാ​രം കി​ട​ന്ന നെ​ൽ​ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി നേ​താ​ക്ക​ൾ​ക്ക്​ പി​ന്തു​ണ​യേ​കി കോ​ൺ​​ഗ്ര​സ്​ ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി രാ​ഷ്ടീ​യ​കാ​ര്യ​സ​മി​തി​യം​ഗം അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി​യി​രു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ആ​ല​പ്പു​ഴ ക​ല​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ലാ​ണ്​ നെ​ൽ​ക​ർ​ഷ​ക​സം​ര​ക്ഷ​ണ​സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സോ​ണി​ച്ച​ൻ പു​ളി​ങ്കു​ന്ന്, വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ലാ​ലി​ച്ച​ൻ പ​ള്ളി​വാ​തു​ക്ക​ൽ എ​ന്നി​വ​ർ സ​മ​രം ന​ട​ത്തി​യ​ത്. ഇ​തി​നൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​മാ​രാ​യ ജി.​ആ​ർ. അ​നി​ൽ, പി. ​പ്ര​സാ​ദ്​ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സ​മ​ര​സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച ചി​ല ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി​രു​ന്ന ത​ണ്ണീ​ർ​മു​ക്കം ഷ​ട്ട​റു​ക​ൾ റ​ഗു​ലേ​റ്റ്​ ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​തി​നൊ​പ്പം ര​ണ്ടാം​കൃ​ഷി​യു​ടെ നെ​ല്ലു​വി​ല വെ​ള്ളി​യാ​ഴ്ച മു​ത​ൽ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. നെ​ല്ലു​വി​ല 35.52 രൂ​പ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ സ​മ​ര​പ്പ​ന്ത​ലി​​ലെ​ത്തി ക​ർ​ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ സ​ർ​ക്കാ​ർ വി​രു​ദ്ധ​സ​മ​ര​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ സ​മ​ര​നേ​താ​ക്ക​ളെ അ​നു​ന​യി​പ്പി​ച്ച​തെ​ന്നാ​ണ്​ ഭ​ര​ണ​ക​ക്ഷി​യി​ലെ യു​വ​ജ​ന​സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന പ​രാ​തി.

Tags:    
News Summary - Alappuzha Collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.