1. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ന​ന്തു ര​മേ​ശ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ, 2. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മേ​ശ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ

ആലപ്പുഴ ജില്ല പഞ്ചായത്ത്​ ഉപ​െതരഞ്ഞെടുപ്പ്​ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്

അ​രൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. വെ​ള്ള​ക്കെ​ട്ടും റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യു​മാ​ണ് വോ​ട്ട​ർ​മാ​രു​ടെ പ്ര​ധാ​ന പ്രശ്​നങ്ങൾ.

വോ​ട്ട​ർ​മാ​രെ കൂ​ട്ട​മാ​യി കി​ട്ടു​ന്ന തൊ​ഴി​ൽ ശാ​ല​ക​ളി​ലും തൊ​ഴി​ലു​റ​പ്പി​ട​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​രൂ​രി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ന​ട​ത്തി​യ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളും വി​ശ​ദീ​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഒ​റ്റ​ക്ക്​ കാ​ണു​ന്ന വോ​ട്ട​ർ​മാ​രോ​ട് വോ​ട്ട് ചോ​ദി​ക്കു​മ്പോ​ൾ പ്ര​ധാ​ന പ​രാ​തി വെ​ള്ള​ക്കെ​ട്ടി​െൻറ പ്ര​ശ്ന​മാ​ണെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ന​ന്തു ര​മേ​ശ് പ​റ​യു​ന്നു. അ​രൂ​ർ അ​മ്മ​നേ​ഴം പ​രി​സ​ര​ത്ത് റോ​ഡ് ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വോ​ട്ട് ബ​ഹി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വി​ല​ക്ക​യ​റ്റം, ഗ്യാ​സ് പെ​ട്രോ​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വും ജീ​വി​ത​ദു​രി​ത​ങ്ങ​ളും വോ​ട്ട​ർ​മാ​ർ വി​വ​രി​ക്കാ​റു​ണ്ടെ​ന്ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഉ​മേ​ശ​ൻ പ​റ​ഞ്ഞു. 2010 ൽ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി​രി​ക്കെ 20 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​രൂ​രി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ഡി​വി​ഷ​നി​ൽ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കും താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി മ​ണി​ലാ​ൽ പ​റ​ഞ്ഞു. ഒ​റ്റ മ​ഴ​യി​ൽ ത​ന്നെ വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ചാ​ര​ണ​ത്തി​ന് പോ​ലും വ​ലി​യ ത​ട​സ്സ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും മ​ണി​ലാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ചാ​ര​ണ​ത്തി​െൻറ ര​ണ്ടാം റൗ​ണ്ട് അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ തി​ക​ഞ്ഞ ആ​ത്‌​മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ട​ത​ു​വ​ല​തു മു​ന്ന​ണി​ക​ൾ. എ​ല്ലാം മു​ന്ന​ണി​ക​ളു​ടെ​യും ബൂ​ത്ത് ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലാ​ണ്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Alappuzha District Panchayat By-Election To the second phase of the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.