പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റ് ഭർതൃമാതാവും യുവതിയും മരിച്ചു

മാന്നാർ (ആലപ്പുഴ): പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്നും ഷോക്കേറ്റ് ഭർതൃമാതാവും യുവതിയും മരിച്ചു. ഏഴ്​ വയസുകാരനായ മകൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ബുധനൂർ കടമ്പൂർ പടനശ്ശേരിയിൽ തങ്കപ്പന്‍റെ ഭാര്യ ഓമന (65), മകൻ സജിയുടെ ഭാര്യ മഞ്ജു (32) എന്നിവരാണ് മരിച്ചത്. മഞ്​ജുവി​​െൻറ മകൻ സഞ്ജയ് ആണ് രക്ഷപെട്ടത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ബുധനൂർ കടമ്പൂർ ജംങ്​ഷന് സമീപമായിരുന്നു സംഭവം. വീടിനോട് ചേർന്ന്​ കടന്നുപോകുന്ന വൈദ്യുത ലൈനിലേക്ക് മരച്ചില്ല വീണതിനെത്തുടർന്ന് പൊട്ടി വീണ കമ്പിയിൽ അറിയാതെ കയറിപ്പിടിച്ച മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മഞ്​ജുവിന് ഷോക്കേറ്റത്.

ഷോക്കേറ്റ് പിടഞ്ഞ മഞ്​ജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓമനയ്ക്കും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഓമനയുടെയും മഞ്​ജുവി​​െൻറയും മൃതേഹങ്ങൾ പോസ്​റ്റ്​മോർട്ടം നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി

Tags:    
News Summary - alappuzha electric shock deathof ladies-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.