അമ്പലപ്പുഴ: ഡെങ്കി, ചെള്ളുപനി ജില്ലയില്‍ പിടിമുറുക്കുമ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം രോഗാണുക്കളുടെ വിളനിലമായ നിലയിൽ. ആശുപത്രിയിലെ പഴയ ഇരുമ്പ് ഉപകരണങ്ങളും മറ്റും കൂട്ടിയിട്ട് കാടുപിടിച്ചു. വെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടം എലികളുടെയും കൊതുകുകളുടെയും താവളമായി. ആശുപത്രി കെട്ടിടങ്ങളുടെ ഇടയിലായാണ് പഴയ കട്ടില്, കസേര, സ്റ്റാൻഡുകള്‍ തുടങ്ങിയവ കൂട്ടിയിട്ടത്. ഡെങ്കിപ്പനി പടരുന്നത് തടയാൻ കൊതുകിെൻറ ഉറവിടം നശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.
കൂടാതെ ചെള്ളുപനി വ്യാപകമായതോടെ എലി, അണ്ണാന് തുടങ്ങിയ ജീവികളെ അകറ്റിനിര്‍ത്താന്‍ കരുതല്‍ നടപടി വേണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, രോഗം പിടിപെട്ട് ചികിത്സ തേടേണ്ട ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അവസ്ഥ ദയനീയമായ നിലയിലാണ്.
ഇരുമ്പ് ഉപകരണങ്ങള്‍ കൂടിക്കിടക്കുന്നത് ക്ഷുദ്രജീവികളുടെ താവളമാകുന്നത് ഒഴിവാക്കുന്നതിനെ കുറിച്ച് സാങ്കേതിക തടസ്സങ്ങളാണ് പറയുന്നത്. ഒരു ഉപകരണം 10 വര്‍ഷമെങ്കിലും ഉപയോഗിച്ചശേഷം മാത്രമേ ആക്രിയായി ഉപേക്ഷിക്കാന്‍ പറ്റൂ. എന്നാല്‍, പല ഉപകരണങ്ങളും ഇത്രയും കാലം നിലനില്‍ക്കാറില്ല.
നിർമാണത്തിലെ പോരായ്മയും പരിപാലിക്കാനുള്ള സംവിധാനങ്ങളും ഇല്ലാത്തതാണ് ഉപകരണങ്ങള്‍ ഉപയോഗശൂന്യമാകാന്‍ കാരണം. അതിനാൽ 10 വർഷം കഴിയുംവരെ കൂട്ടിയിടുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവയെല്ലാം ടെൻഡര്‍ ക്ഷണിച്ച് കൊടുക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ചുവപ്പുനാടയില്‍ കുരുങ്ങിയതാണ് ടെൻഡര്‍ നടപടികള്‍ വൈകുന്നത്. ഉടൻ തന്നെ ടെൻഡര്‍ വിളിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.