ആലപ്പുഴ: കമ്യൂണിസ്റ്റ് പ്രസ്ഥാനം കരുത്താർജിച്ച വിപ്ലവമണ്ണിെൻറ പാരമ്പര്യം നിലനിർത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ലെന്നതാണ് ആലപ്പുഴ നഗരസഭയുടെ ചരിത്രം. ശതാബ്ദിയുടെ നിറവിലും ഇടതു വലത് മുന്നണികളെ ഒരുപോലെ സ്വീകരിക്കുകയും തള്ളുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സാമുദായിക ധ്രുവീകരണവും നിർണായകമാണ്.
തീരദേശമേഖലയിലുള്ളവർ കഴിഞ്ഞവർഷം ഇടതുപക്ഷത്തെ കൈവിട്ടേപ്പാൾ 13 വർഷത്തെ ഭരണത്തിനു തിരശ്ശീലവീണു. 2015ൽ വ്യക്തമായ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും കോൺഗ്രസിലെ ചേരിപ്പോരും അധികാര വടംവലിയും വിവാദമുണ്ടാക്കി.
കേന്ദ്രസർക്കാറിെൻറ വികസനം തുറന്നുകാട്ടി പോരിനിറങ്ങുന്ന ബി.ജെ.പി ഇക്കുറി സീറ്റ് നിലനിർത്താനുള്ള തന്ത്രപാടിലാണ്. സംവരണം അടക്കമുള്ള വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസിെൻറ നിലപാടും പ്രധാനചർച്ചയാണ്.
തർക്കങ്ങളില്ലാതെ നാലുവർഷം കോൺഗ്രസിലെ തോമസ് ജോസഫ് ചെയർമാനായി. അവസാന രണ്ടുവർഷം ഇല്ലിക്കൽ കുഞ്ഞുമോന് പദവി നൽകാമെന്ന് വാക്കാൽ ധാരണയുണ്ടായിരുന്നു. തുടർന്ന് ജില്ല നേതൃത്വത്തിെൻറ ഇടപെടലിൽ തോമസ് ജോസഫ് രാജിവെച്ചതോടെ നടന്ന തെരഞ്ഞെടുപ്പിൽ ഇല്ലിക്കൽ കുഞ്ഞുമോൻ ചെയർമാനായി.
ബി.ജെ.പി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഭരണകാലയളവിൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ബി. മെഹബൂബ് കൗൺസിലർ സ്ഥാനം രാജിവെച്ച് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് സ്വതന്ത്രനായി വിജയിച്ചു. എൻ.സി.പി സ്ഥാനാർഥിയെ പരാജയപ്പെടുത്തി വിജയിച്ച മെഹബൂബ് പിന്നീട് ഇടതുപക്ഷത്തിനൊപ്പമാണ് നിലകൊണ്ടത്. 2019ൽ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥിയായതും ഇദ്ദേഹമായിരുന്നു.
മുൻ ചെയർമാൻ പി.പി. ചിത്തരഞ്ജൻ അടക്കമുള്ളവർക്ക് സീറ്റ് നിഷേധിച്ചതാണ് കഴിഞ്ഞതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിനയായതെന്ന് പറയപ്പെടുന്നു. തീരദേശമേഖലയിടക്കം ഇടതുപക്ഷത്തിെൻറ ഏഴോളം സീറ്റാണ് നഷ്ടമായത്.
ഈ ജാഗ്രതക്കുറവ് നികത്തി ഇക്കുറി വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്തി മത്സരിക്കാനുള്ള നീക്കം അണിയറയിൽ സജീവമാണ്. ആലപ്പുഴയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ എടുത്തുകാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക.
പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കിയെന്നാണ് യു.ഡി.എഫ് ഭരണസമിതിയുടെ അവകാശവാദം. പി.എം.വൈ.എ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ച നേട്ടം ഇതിൽ പ്രധാനമാണ്. ഈപദ്ധതിയിൽ ഉൾപ്പെടുത്തി 4000 വീടുകളാണ് നിർമിച്ചത്. 14 കോടി ചെലവിൽ ശതാബ്ദി സ്മാരകമന്ദിരവും പണിതു.
12 കോടി മുടക്കി തീരദേശമേഖലയിൽ പൊഴികൾ സംരക്ഷിക്കുന്ന പദ്ധതി നടപ്പാക്കി. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് സെൻറർ, കുടിവെള്ളമെത്തിക്കുന്നതിന് പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. ശുചിത്വപദ്ധതിക്കും മികച്ചമാലിന്യ സംസ്കരണത്തിനും യു.എൻ.എ അടക്കമുള്ള ദേശീയ അവാർഡുകളും സ്വന്തമാക്കി.
കേരളപ്പിറവിക്ക് മുേമ്പ ആലപ്പുഴയിൽ നഗരസഭ ഭരണസംവിധാനങ്ങൾ നിലവിൽവെന്നന്നാണ് ചരിത്രം. 1957ൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുത്ത കമ്യൂണിസ്റ്റുകാരനായ ആദ്യനഗരപിതാവ് എം. ഉസ്മാനായിരുന്നു. പിന്നീട് കെ.ആർ. ഗൗരിയമ്മയുടെ ഭർത്താവും മുൻമന്ത്രിയുമായ ടി.വി. തോമസിനായിരുന്നു നിയോഗം (1962-67). അക്കാലത്താണ് മെഡിക്കൽ കോളജിന് തുടക്കമിട്ടത്.
ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണി നിർത്തലാക്കിയത് കെ.പി. രാമചന്ദ്രൻ നായരുടെ (1968-1979) ഭരണസമിതിയാണ്. പിന്നീട് തൊഴിലാളി നേതാവ് വി.കെ. സോമൻ (1979-1984) സ്ഥാനം ഏറ്റെടുത്തു. ഇതിനുശേഷം നഗരസഭയുടെ ഭരണം കലക്ടർക്കായിരുന്നു.
കെ.എസ്. ജനാർദനൻ (1988-93), എം.കെ. കൊച്ചുബാവ (1993-95) എന്നിവർ പിന്നീട് നഗര പിതാക്കന്മാരായി.
'ക്ലീൻ ആലപ്പുഴ സേവ് ആലപ്പുഴ' പദ്ധതി നടപ്പാക്കിയത് എ.എ. ഷുക്കൂറിെൻറ (1996-97) കാലത്താണ്.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്ത നെഹ്റു േട്രാഫി വള്ളംകളി നടന്നത് അരവിന്ദാക്ഷെൻറ കാലത്തും (1997-98). സോണി െജ. കല്യാൺ കുമാർ (1998-2000), ഷാനിമോൾ ഉസ്മാൻ എം.എൽ.എ (2000-01), മോളി ജേക്കബ് (2002-03), ലളിതമ്മ സോമനാഥൻ (2003-05), പി.പി. ചിത്തരഞ്ജൻ (2005-10), മേഴ്സി ഡയാന മാസിഡോ (2010-15) തോമസ് ജോസഫ് (2015-19), ഇല്ലിക്കൽ കുഞ്ഞുമോൻ (2019-2020) എന്നിവർ പിൻഗാമികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.