ആലപ്പുഴ: നഗരസഭയിൽ ഹെൽത്ത് സർക്കിൾ ഓഫിസിലേക്ക് 2018ൽ 25 ലാപ്‌ടോപ് വാങ്ങിയതിൽ ക്രമക്കേട്. വിജിലൻസ് വിഭാഗം കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ലാപ്‌ടോപ്പും കമ്പ്യൂട്ടറും ഉൾപ്പെടെ വാങ്ങുന്നത് കെൽട്രോൺ പോലെ പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് ആകണമെന്ന് നിർദേശമുണ്ട്. ഇത് അവഗണിച്ച് ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് ഇവ വാങ്ങിയത്.
ഹെൽത്ത് വകുപ്പിലേക്കാണ് 25 ലാപ്‌ടോപ്പും വാങ്ങിയതെങ്കിലും അവയിൽ അഞ്ചെണ്ണം മാത്രമാണ് ഈ വിഭാഗത്തിൽ ഉപയോഗിച്ചത്. ശേഷിച്ചവ മറ്റു വകുപ്പുകളിൽ ഉപയോഗിക്കുകയാണെന്നും വിജിലൻസ് കണ്ടെത്തി. 25 ലാപ്ടോപ് വാങ്ങിയത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്ന് നഗരസഭ അധ്യക്ഷ സൗമ്യാരാജ് പറഞ്ഞു.
ഇതിൽ അഞ്ചെണ്ണം ആരോഗ്യ വിഭാഗത്തിന്റെ പക്കലുണ്ട്. ബാക്കിയുള്ളവ മറ്റു വിഭാഗങ്ങളിലുണ്ട്. നഗരസഭ കൗൺസിൽ യോഗത്തിലാണ് ലാപ്ടോപ്പുകൾ വാങ്ങാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.