Alappuzha Municipal Council again in the national press; Clean City won for the sixth time in a row.ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിൽ ആലപ്പുഴ നഗരസഭക്ക് വീണ്ടും ദേശീയ പുരസ്കാരം. കേന്ദ്ര ഹൗസിങ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേഷൻ ക്ലീൻ സിറ്റി പുരസ്കാരമാണ് ആലപ്പുഴ നഗരസഭ സ്വന്തമാക്കിയത്.
തുടർച്ചയായ ആറാംതവണയാണ് ഈനേട്ടം കൈവരിക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പുരസ്കാരം ഏറ്റുവാങ്ങി.
ഒരുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വിഭാഗത്തിലാണ് ആലപ്പുഴക്ക് പുരസ്കാരം. കേന്ദ്ര ഹൗസിങ് അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിങ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആലപ്പുഴ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിത, മുനിസിപ്പല്‍ സെക്രട്ടറി എ.എം. മുംതാസ്, സ്വച്ഛ് സർവേഷന്‍ നോഡല്‍ ഓഫിസര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു.
2023 ജനുവരിയിൽ സൈറ്റില്‍ അപ്ലോഡ് ചെയ്ത രേഖകള്‍ക്ക് സര്‍വിസ് ലെവല്‍ പ്രോഗ്രസ് എന്ന രീതിയില്‍ കഴിഞ്ഞവർഷം ആഗസ്റ്റിലും സെപ്റ്റംബറിലും ഡോക്യുമെന്റുകള്‍ അപ്ലോഡ് ചെയ്യല്‍, ജൂലൈ മുതൽ ആഗസ്റ്റ് 31 വരെ നടന്ന സിറ്റിസണ്‍ ഫീഡ്ബാക്ക് കാമ്പയിന്, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ സ്വച്ഛ് ഭാരത് മിഷൻ നടത്തിയ പരിശോധന എന്നിവയിലൂടെയാണ് പുരസ്കാരം സ്വന്തമാക്കിയത്.
നിർമല ഭവനം നിർമല നഗരം, മാലിന്യമുക്ത നവകേരളം കാമ്പയിനുകളിലൂടെ ദേശീയതലത്തിൽ മാതൃകയായ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ, നഗരത്തിലെ തെരുവുകളുടെയും കനാലുകളുടെയും സൗന്ദര്യവത്കരണം, ഇടത്തോടുകളുടെ ശുചീകരണം, എയ്റോബിക് സംവിധാനങ്ങൾ തുടങ്ങിയവയും പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.