ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അപകടരഹിത-മാലിന്യരഹിത അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ വിഡിയോ കോൺഫറൻസിങ്ങിലൂടെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. അഞ്ച് വർഷത്തിനുള്ളിൽ വിവിധ നൂതന പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയത് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിെൻറ 24,78,931 രൂപയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിെല അഞ്ച് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായ 15,00,000 രൂപയും ഉൾപ്പെടെ 39,78,931 രൂപ ചെലവിൽ 40 നിരീക്ഷണ കാമറയാണ് കളർകോട് മുതൽ തോട്ടപ്പള്ളി കൊട്ടാരവളവ് വരെ 17 സ്ഥലങ്ങളിൽ 19 കി.മീ. ദൈർഘ്യത്തിൽ സ്ഥാപിച്ചത്. സൗരോർജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് മൂൺ ലൈറ്റ് കാമറകളാണിത്. പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ജില്ല പൊലീസ് മേധാവി പി.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മായദേവി, ബി.ഡി.ഒ വി.ജെ. ജോസഫ്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധർമ ഭുവനചന്ദ്രൻ, ബ്ലോക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.