അമ്പലപ്പുഴ: കരിമണൽ ഖനനത്തിന് നീക്കം ആരംഭിച്ച തോട്ടപ്പള്ളിയിൽ സമരം പ്രഖ്യാപിച്ച് കോൺഗ്രസ് കൊടികുത്തി. തോട്ടപ്പള്ളിയിലെ പൊഴിമുറിക്കലിന്റെ ഭാഗമായി കഴിഞ്ഞകാലങ്ങളിൽ നടത്തിയ മണൽ കടത്തുമൂലം വലിയതോതിലുള്ള തീരശോഷണമാണ് സംഭവിക്കുന്നത്.
ഇത് വീടും ഭൂമിയും തകർക്കൽ മാത്രമല്ല, കുടിവെള്ള സ്രോതസ്സിനെയും കൃഷിനാശത്തിനും ഇടയാക്കുന്നുണ്ട്. ആയിരക്കണക്കിന് ലോഡ് മണലാണ് ഐ.ആർ. ഇ, കെ.എം.എം.എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ മുന്നിൽ നിർത്തി തോട്ടപ്പള്ളിയിൽനിന്ന് കടത്തിയത്.
കരിമണൽ ഖനനം സംബന്ധിച്ച് മുഖ്യമന്ത്രിയും മകൾ വീണ വിജയനും പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും മണൽ കടത്താൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന് കൊടികുത്തൽ സമരം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. എം. ലിജു പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ടി.എ ഹാമിദ് അധ്യക്ഷതവഹിച്ചു. എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ, എം.വി. രഘു, എം.ടി. മധു, സീനോ വിജയരാജ്, പി.കെ. മോഹനൻ വി.ദിൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.