അമ്പലപ്പുഴ: വെന്തുരുകുന്ന തീരത്തിന് ഭീതിയായി കള്ളക്കടൽ പ്രതിഭാസമുന്നറിയിപ്പ്. ജില്ലയുടെ തീരത്ത് മീറ്ററുകളോളം തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം നൽകിയത്. ഇതിനെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് തീര പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച മുതൽ അഞ്ചാം തിയതി പുലർച്ചെ വരെ ഏതു സമയത്തും ശക്തമായ തിരമാലകൾ ഉയർന്ന് കരയിലേക്ക് ഇരച്ചുകയറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുള്ളത്.
പകൽ ചൂടിൽ തിളച്ചുമറിയുന്ന കടലിന് സമീപം താമസിക്കുന്ന കുടുബങ്ങൾ ഏറെ ആശങ്കയിലാണ്. ചൂട് കനത്തതോടെ മത്സ്യബന്ധനവും നിലച്ചു. പകലും രാത്രിയിലും കടലിൽ നിന്നടിക്കുന്ന കാറ്റിന് പോലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.കള്ളക്കടല്‍ പ്രതിഭാസമുന്നറിയിപ്പിനെ തുടർന്ന് വെള്ളിയാഴ്ച തോട്ടപ്പള്ളി മുതൽ ആലപ്പുഴ ബീച്ചവരെ തീരത്തോട് അടുത്തിരുന്ന ചെറുവള്ളങ്ങളും പൊന്തുകളും സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. പ്രധാന ബീച്ചുകളിലും, പൊഴിമുഖത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കടക്കം നീയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഒരുമാസം മുമ്പ് പുറക്കാടുണ്ടായ കള്ളക്കടൽ പ്രതിഭാസത്തിൽ കടൽ ഉൾവലിഞ്ഞു നങ്കൂരമിട്ടിരുന്ന നിരവധി വള്ളങ്ങൾ നശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.