അമ്പലപ്പുഴ: കാർ തടഞ്ഞുനിർത്തി യുവാക്കളുടെ മാലയും ഐപോഡുകളും കവർന്ന കേസിൽ കവർച്ചക്ക് കേസെടുക്കാതെ പ്രതികളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമം. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ദേവസ്വംപറമ്പിൽ മധുവിെൻറ മകൻ അജേഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ചാണ് ഇവ കവർന്നത്. എന്നാൽ, ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് പുന്നപ്ര പൊലീസ് സ്വീകരിക്കുന്നതെന്ന് കാട്ടി അജേഷ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ഈ മാസം എട്ടിന് വണ്ടാനത്ത് വെച്ചായിരുന്നു സംഭവം. അജേഷും ബന്ധു സുഭാഷ്, സുഹൃത്ത് ശ്രീശങ്കർ എന്നിവർ ആലപ്പുഴയിൽനിന്ന് കാറിൽ അമ്പലപ്പുഴക്ക് വരുന്നതിനിടെ മറ്റൊരു കാറിൽ അപകടകരമായ രീതിയിൽവന്ന യുവാക്കൾക്ക് കാറിന് വഴി നൽകിയില്ലെന്നുപറഞ്ഞ് തങ്ങളുടെ കാറിന് മാർഗതടസ്സം സൃഷ്ടിക്കുകയായിരുെന്നന്ന് അജേഷ് പരാതിയിൽ പറഞ്ഞിരുന്നു. കാറിലുണ്ടായിരുന്ന യുവാക്കൾ അസഭ്യവർഷം െചാരിഞ്ഞു. ഒടുവിൽ കാർ നിർത്താൻ ആക്രോശിച്ചുകൊണ്ട് വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷന് സമീപംവെച്ച് പ്രതികൾ സഞ്ചരിച്ച കാർ മാർഗതടസ്സം സൃഷ്ടിച്ചശേഷം യുവാക്കളെ ആക്രമിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന അജേഷിനെ ആക്രമിക്കുന്നതുകണ്ട് തടയാൻചെന്ന സുഭാഷിനെയും ശ്രീശങ്കറിനെയും മർദിച്ചു. ഇതിനിടയിൽ സുഭാഷിെൻറ 18,000 രൂപ വിലവരുന്ന രണ്ട് ഐപോഡുകളും തട്ടിയെടുത്തു. പിടിവലിക്കിടയിൽ പൊട്ടിവീണ അജേഷിെൻറ രണ്ടുപവൻ തൂക്കമുള്ള മാലയുടെ പകുതിയും യുവാക്കൾ അപഹരിച്ചു. ഇതിനുശേഷം നാട്ടുകാർ ഓടിക്കൂടിയപ്പോൾ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് പ്രതികൾ ഉപേക്ഷിച്ച കാർ കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് താൻ അന്നുതന്നെ പരാതി നൽകിയെങ്കിലും കവർച്ചക്ക് കേസെടുക്കാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പുന്നപ്ര സി.ഐ സ്വീകരിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അജേഷ് പറയുന്നു. പ്രതികളിലൊരാളുടെ ബന്ധു പുന്നപ്ര സ്റ്റേഷനിലെ ഉദ്യോഗസ്ഥനായതുകൊണ്ടാണ് പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.