അമ്പലപ്പുഴ: പാർട്ടി ബ്രാഞ്ച് അംഗത്തെ കാണാതായ സംഭവത്തിൽ സി.പി.എം നേതൃത്വത്തിെൻറ മൗനം അണികളിൽ പ്രതിഷേധത്തിന് കാരണമാകുന്നു. തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പൊരിയെൻറ പറമ്പിൽ സജീവിനെ കാണാതായ സംഭവത്തിലാണ് അണികളിൽ അതൃപ്തി പടരുന്നത്. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളി കൂടിയായ സജീവിനെ കാണാതായത്. തൊട്ടടുത്ത ദിവസം പാർട്ടി ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ഇദ്ദേഹത്തെ കാണാതായത് രാഷ്ട്രീയ വിവാദത്തിനാണ് വഴിതുറന്നത്. വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ സജീവ് ഉച്ചക്ക് തോട്ടപ്പള്ളി തുറമുഖത്തെത്തിയിരുന്നു. പിന്നീടാണ് കാണാതായത്.
സി.പി.എം പ്രവർത്തകനെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് അണികൾ രംഗത്തെത്തിയത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രവർത്തകർ പറയുന്നത്. അതിനിടെ, ചോദ്യം ചെയ്യലിെൻറ പേരിൽ പാർട്ടി പ്രാദേശിക നേതാവ് മുരളിയെ പൊലീസ് ക്രൂരമായി മർദിച്ചെന്ന പരാതിയും വിവാദത്തിന് കാരണമായിട്ടുണ്ട്.
കാണാതായ സജീവെൻറ തിരോധാനത്തെ തുടർന്ന് വീട് സന്ദർശിച്ച പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ഇയാളെ കണ്ടെത്തണമെന്ന ആവശ്യം പൊലീസ് മുമ്പാകെ ശക്തമായി ഉന്നയിച്ചു. എച്ച്. സലാം എം.എൽ.എ ഡി.ജി.പിക്ക് അടക്കം കത്തും നൽകി. എന്നാൽ, ഭരണപക്ഷത്തെ മുഖ്യ പാർട്ടിയുടെ പ്രവർത്തകനെ കാണാതായ സംഭവത്തിൽ നേതൃത്വം ഗൗരവസമീപനം ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.