അമ്പലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തി. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകക്കേസിൽ ഉൾപ്പെടെ പ്രതിയായ വടക്ക് പഞ്ചായത്ത് കളർകോട് പേരൂർ കോളനിയിൽ ജോമോനെയാണ് (25) ജില്ല പൊലീസ് മേധാവിയുടെ അധികാര പരിധിയിൽ പ്രവേശിക്കുന്നതിന് ഒരുവർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്. ആലപ്പുഴ നോർത്ത് കറുകച്ചാൽ ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷൻ പരിധിയിലും വധശ്രമം ഉൾപ്പെടെ കേസുകളുണ്ട്.
കായംകുളം: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ എരുവ കിഴക്ക് തോണ്ടലിൽ പടീറ്റതിൽ വിജിത്തിനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി.
ഒരുവർഷത്തേക്കാണ് വിലക്ക്. കായംകുളം സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ വധശ്രമം, അടിപിടി, പിടിച്ചുപറി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.